‘ക്ഷേത്ര ദർശനം നടത്തി യുവനടി നിമിഷ സജയൻ, എന്തൊരു ചന്തമെന്ന് മലയാളികൾ..’ – ഫോട്ടോസ് കാണാം

സ്വാഭാവികമായി അഭിനയ ശൈലി കൊണ്ട് ജന മനസ്സുകളിൽ ഇടം നേടിയെടുത്ത നായികയാണ് നിമിഷ സജയൻ. സുരാജ്, ഫഹദ് ഫാസിൽ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് ദിലേഷ് പോത്തൻ സംവിധാനം ചെയ്ത റിയലിസ്റ്റിക് ചിത്രമായ തൊണ്ടിമുതലും ദൃക് സാക്ഷിയും എന്ന സിനിമയിലൂടെ നായികയായി അഭിനയിച്ചാണ് നിമിഷയുടെ രംഗപ്രവേശം. ആദ്യ സിനിമയിൽ തന്നെ കൈയടി നേടി നിമിഷ.

മികച്ച അഭിനയം കാഴ്ചവച്ച നിമിഷയെ തേടി കൂടുതൽ അവസരങ്ങൾ ലഭിച്ചു. ഈടെ, നാല്പത്തിയൊന്ന്, ചോല, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, വൺ, നായാട്ട്, മാലിക്, ഇന്നലെ വരെ, ഹെവൻ, ഒരു തെക്കൻ തല്ലുകേസ് എന്നിവയാണ് നിമിഷ അഭിനയിച്ച സിനിമകൾ. രാജീവ് രവിയുടെ തുറമുഖം എന്ന ചിത്രമാണ് അവസാനമായി ഇറങ്ങിയത്. ഒരു തവണ സംസ്ഥാന അവാർഡും രണ്ട് തവണ ഫിലിം ഫെയർ സൗത്തും നിമിഷയ്ക്ക് ലഭിച്ചിട്ടുണ്ട്.

ഒരു മറാത്തി ചിത്രത്തിലും നിമിഷ അഭിനയിച്ചിട്ടുണ്ട്. മുംബൈയിൽ ജനിച്ചുവളർന്ന മലയാളിയായ നിമിഷ, കൊല്ലം സ്വദേശിനിയാണ്. ഇടതുപക്ഷ അനുഭാവിയായ താരം പലപ്പോഴും തന്റെ നിലപാടുകളും വ്യക്തമായി പറഞ്ഞിട്ടുണ്ട്. സുരേഷ് ഗോപിയെ മുൻപൊരിക്കൽ ഒരു വേദിയിൽ പരിഹസിച്ചതിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ ഒരുപാട് വിമർശനങ്ങളും നിമിഷ കേട്ടിട്ടുമുണ്ട്.

ഇടതുപക്ഷ അനുഭാവിയാണെങ്കിലും നിമിഷ ക്ഷേത്ര ദർശനം പതിവായി നടത്തുന്ന ഒരാളാണ്. പല ക്ഷേത്രങ്ങളിലും നിമിഷ പോയിട്ടുണ്ട്. ഈ കഴിഞ്ഞ ദിവസവും ഒരു അമ്പലത്തിൽ നിൽക്കുന്ന ഫോട്ടോസ് നിമിഷ പങ്കുവച്ചിരുന്നു. അമ്പലവും ചുറ്റുവിളക്കും അമ്പലകുളവുമൊക്കെ കണ്ട് ആസ്വദിച്ച് നിൽക്കുന്ന നിമിഷയെ ചിത്രങ്ങളിൽ കാണാനും കഴിയും. ചുവപ്പ് ചുരിദാർ ധരിച്ചാണ് നിമിഷ എത്തിയത്.


Posted

in

by