സിനിമ താരങ്ങളുടെ മക്കളുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ എന്നും താല്പര്യം കാണിക്കാറുണ്ട്. മലയാള സിനിമയിൽ ജനപ്രിയ നായകനായി മാറിയ നടൻ ദിലീപിന്റെ താരകുടുംബത്തിലെ പുതിയ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും ഇടംപിടിക്കാറുണ്ട്. ദിലീപ്, ഭാര്യയും നടിയുമായ കാവ്യാ മാധവൻ, മകൾ മഹാലക്ഷ്മി, ദിലീപിന്റെ ആദ്യ മകൾ മീനാക്ഷി എന്നിവരടങ്ങുന്നതാണ് ഈ താരകുടുംബം.
ദിലീപിന്റെ മൂത്തമകളായ മീനാക്ഷി സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള ഒരാളാണ്. മീനാക്ഷി തന്റെ മാതാപിതാക്കളെ പോലെ സിനിമയിലേക്ക് വരുമോ എന്നും പ്രേക്ഷകർ ഉറ്റുനോക്കുന്നുണ്ട്. അച്ഛൻ കുട്ടിയായ മീനാക്ഷി കൂട്ടുകാരികൾക്ക് ഒപ്പം സമയം ചിലവഴിക്കുകയും അത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാറുമൊക്കെ ഉണ്ട്. മലയാള സിനിമയിലെ യുവനടിയായ നമിത പ്രമോദ് മീനാക്ഷിയുടെ ഉറ്റ സുഹൃത്താണ്.
നമിതയുടെ ജന്മദിനത്തിൽ മീനാക്ഷിയും, മീനാക്ഷിയുടെ ജന്മദിനത്തിൽ നമിതയും പരസ്പരം ആശംസകൾ നേർന്ന് പോസ്റ്റുകൾ ഇടാറുണ്ട്. ഈ തവണയും ആ പതിവ് നമിത തെറ്റിച്ചില്ല. ഇരുപത്തിമൂന്നാം ജന്മദിനം ആഘോഷിക്കുന്ന തന്റെ പ്രിയ കൂട്ടുകാരിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് കൊണ്ട് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് നമിത പ്രമോദ്. ഇരുവരും ഒരുമിച്ചുള്ള സെൽഫികൾ പോസ്റ്റ് ചെയ്താണ് ആശംസ അറിയിച്ചത്.
മീനാക്ഷിക്ക് ആശംസകൾ നേർന്ന് നമിതയുടെ ആരാധകർ കമന്റുകളും പോസ്റ്റിന് താഴെ ഇട്ടിട്ടുണ്ട്. ഈ കഴിഞ്ഞ ദിവസം അരുൺ ഗോപിയുടെ ഇരട്ടക്കുട്ടികളുടെ ജന്മദിനാഘോഷ ചടങ്ങളിൽ ദിലീപ് കുടുംബ സമേതം എത്തിയിരുന്നു. അന്ന് ക്യാമറ കണ്ണുകൾ ആകർഷിച്ചത് മീനാക്ഷിയിലേക്ക് ആയിരുന്നു. സ്റ്റൈലിഷ് ലുക്കിലായിരുന്നു മീനാക്ഷി എത്തിയിരുന്നത്. നമിതയുടെ ഇനി ഇറങ്ങാനുള്ള ചിത്രം ഇരവ് ആണ്.