‘നമിതയുടെ കഫേ ഉദ്‌ഘാടനം ചെയ്യാൻ എത്തി താരസുന്ദരികൾ, ഒപ്പം മീനാക്ഷി ദിലീപും..’ – വീഡിയോ കാണാം

സീരിയലിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങുകയും പിന്നീട് സിനിമയിലേക്ക് എത്തുകയും അവിടെയും ബാലതാരമായി ആദ്യ ചിത്രത്തിൽ വേഷമിട്ട ശേഷം മലയാളത്തിലെ തിരക്കുള്ള നായികമാരിൽ ഒരാളായി മാറുകയും ചെയ്ത താരമാണ് നടി നമിത പ്രമോദ്. സിനിമകളിൽ ഇപ്പോഴും സജീവമായി നിൽക്കുന്ന നമിത ഈ അടുത്തിടെ തന്റെ ജീവിതത്തിൽ പുതിയ ഒരു വിശേഷം ഉണ്ടാകാൻ പോകുന്നുവെന്ന് അറിയിച്ചിരുന്നു.

നമിതയുടെ വിവാഹം ആയിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക് മുന്നിലേക്ക് താൻ ഒരു പുതിയ സംരംഭം തുടങ്ങാൻ പോകുന്ന കാര്യമാണ് അറിയിച്ചത്. കൊച്ചിയിൽ പനമ്പള്ളി നഗറിൽ ഒരു കഫേ തുടങ്ങുന്നുവെന്ന് നമിത പങ്കുവച്ചു. ‘സമ്മർ ടൗൺ റെസ്റ്റോ കഫേ’ എന്നാണ് താരത്തിന്റെ കടയുടെ പേര്. ഇപ്പോഴിതാ നമിതയുടെ കഫേയുടെ ഉദ്‌ഘാടനം ഇന്ന് നടന്നിരിക്കുകയാണ്.

മലയാളത്തിലെ ഇപ്പോൾ തിളങ്ങി നിൽക്കുന്ന യുവനടിമാർക്ക് ഒപ്പം നമിതയും ചേർന്നാണ് കഫേ ഉദ്‌ഘാടനം ചെയ്തത്. നടിമാരായ മിയ, രജീഷ വിജയൻ, അനു സിത്താര, അപർണ ബാലമുരളി എന്നിവർക്ക് ഒപ്പം നമിതയും കൂടി ചേർന്നപ്പോൾ താരങ്ങളെ കാണാൻ ആളുകൾ തടിച്ചുകൂടുകയും ചെയ്തു. നമിതയുടെ ഏറ്റവും അടുത്ത സുഹൃത്തും ദിലീപിന്റെ മകളുമായ മീനാക്ഷിയും ചടങ്ങിൽ പങ്കെടുത്തിരുന്നു.

“ഞങ്ങളുടെ സ്വപ്നം ഇപ്പോൾ നിങ്ങളുടേതാണ്.. എല്ലായ്‌പ്പോഴും എന്റെ യഥാർത്ഥ ചിയർ ലീഡർമാരായിരുന്ന എന്റെ പ്രിയപ്പെട്ടവരോട് അതിരുകളില്ലാത്ത സ്നേഹവും നന്ദിയും.. എന്റെ അച്ഛനും സന്തോഷിനും, എന്റെ സ്വപ്നങ്ങളിൽ വിശ്വസിച്ച് ഈ യാത്രയ്ക്ക് ഇന്ധനം നൽകിയതിന് നന്ദി.. എപ്പോഴും വിശ്വസിച്ചിരുന്ന എന്റെ ആളുകൾക്ക്, നിങ്ങളാണ് എന്റെ എല്ലാം..”, നമിത ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചു.