‘അമ്പോ!! ആളാകെ അങ്ങ് മാറി പോയല്ലോ!! ഹോട്ട് ആൻഡ് ക്യൂട്ട് ലുക്കിൽ അന്ന രാജൻ..’ – ഫോട്ടോസ് വൈറൽ

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ നായികയായി അഭിനയിച്ചുകൊണ്ട് ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരസുന്ദരിയാണ് നടി അന്ന രാജൻ. ഓരോ സിനിമകൾ അന്ന കഴിയും തോറും ആരാധകർ കൂടുന്നതല്ലാതെ ഒട്ടും കുറയുന്നില്ല. സിനിമയിൽ വളരെ സിംപിൾ നാടൻ വേഷങ്ങൾ ചെയ്യുന്ന ഒരാളാണ് അന്ന. അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപാത്രം പോലും അത്തരത്തിൽ ഒന്നായിരുന്നു.

സമൂഹ മാധ്യമങ്ങളിൽ അന്നയുടെ പുതിയ ഫോട്ടോസ് വന്നു കഴിഞ്ഞാൽ വളരെ പെട്ടന്ന് തന്നെ അത് വൈറലായി മാറുന്ന കാഴ്ച കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ബനിയനും ഷോർട്ട് പാന്റും ധരിച്ച് ചെറിയ ഒരു സായനസവാരിക്ക് ഇറങ്ങിയപ്പോൾ എടുത്ത ചിത്രങ്ങൾ അന്ന ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. ക്യൂട്ട് എന്നും ഹോട്ടെന്നുമൊക്കെ ആരാധകരിൽ ചിലർ കമന്റുകളും ഇട്ടിട്ടുണ്ട്.

“നിങ്ങൾ എന്തു ചെയ്താലും, അല്ലെങ്കിൽ സ്വപ്നം കാണാൻ കഴിയുന്നത്, അത് ആരംഭിക്കുക..”, എന്ന ക്യാപ്ഷനോടെയാണ് അന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. അന്നയുടെ സുഹൃത്ത് ആതിരയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. സിനിമയൊന്നുമില്ലേ എന്നൊക്കെ ഒരാൾ കമന്റ് ഇട്ടിട്ടുണ്ട്. ഈ ലുക്കിൽ ഒരു സിനിമ വന്നാൽ അത് പൊളിക്കുമെന്നും ഒരു ആരാധകൻ മറുപടി നൽകിയിട്ടുണ്ട്.

രണ്ട്, തിരിമാലി എന്നീ സിനിമകളാണ് അന്നയുടെ അവസാനമായി റിലീസ് ചെയ്തത്. അങ്കമാലി ഡയറീസിൽ ലഭിച്ച പോലെയുള്ള മനോഹരമായ കഥാപാത്രങ്ങൾ അന്നയ്ക്ക് പിന്നീട് അധികം ലഭിച്ചിട്ടില്ല. സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ അന്ന പലപ്പോഴും പരാജയപ്പെട്ടിട്ടുണ്ട്. വരുന്ന വർഷങ്ങളിൽ അതിന് മാറ്റമുണ്ടാകും എന്ന പ്രതീക്ഷയിലാണ് അന്നയുടെ ആരാധകർ. ഇടുക്കി ബ്ലാസ്റ്റേഴ്‌സ് ആണ് അടുത്ത സിനിമ.