‘കൂട്ടുകാരികൾക്ക് ഒപ്പം വയനാട് റിസോർട്ടിൽ വെക്കേഷൻ, സ്റ്റൈലൻ ലുക്കിൽ നമിത പ്രമോദ്..’ – ഫോട്ടോസ് വൈറൽ

എന്റെ മാനസപുത്രി, വേളാങ്കണി മാതാവ് തുടങ്ങിയ പരമ്പരകളിലൂടെ ബാലതാരമായി അഭിനയിച്ച് ശ്രദ്ധനേടി പിന്നീട് മലയാള സിനിമയിൽ ഏറെ തിരക്കുള്ള നായികനടിമാരിൽ ഒരാളായി മാറിയ താരമാണ് നടി നമിത പ്രമോദ്. 2011-ൽ ട്രാഫിക് എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിൽ എത്തിയ നമിത തൊട്ടടുത്ത വർഷം തന്നെ നായികയായി നിവിൻ പൊളി ചിത്രമായ പുതിയ തീരങ്ങളിൽ അഭിനയിച്ചു. അതൊരു തുടക്കം മാത്രമായിരുന്നു.

പിന്നീട് യുവസൂപ്പർസ്റ്റാറുകളുടെയും സീനിയർ താരങ്ങളുടെയും നായികയായി ഒരുപോലെ തിളങ്ങാൻ നമിതയ്ക്ക് സാധിച്ചു. പഴയ നടി സുമലതയുടെ മുഖസാദൃശ്യവും നമിതയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. ആ സമയത്ത് വാർത്തകളിൽ പോലും ഇരുവരുടെയും മുഖസാദൃശ്യത്തെ കുറിച്ച് ഇടംപിടിച്ചിട്ടുണ്ടായിരുന്നു. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നമിത ഇതിനോടകം നായികയായി അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്.

എ രഞ്ജിത്ത് സിനിമയാണ് നമിതയുടെ അവസാനമിറങ്ങിയത്. സിനിമയ്ക്ക് അകത്തുള്ളത് പോലെ പുറത്തും സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഒരാളാണ് നമിത. നടൻ ദിലീപിന്റെ മകൾ മീനാക്ഷിയും നാദിർഷായുടെ മക്കളും നമിതയുടെ അടുത്ത സുഹൃത്തുക്കളാണ്. ഇത് കൂടാതെ വേറെയും കൂട്ടുകാരികൾ നമിതയ്ക്കുണ്ട്. അവർക്കൊപ്പം യാത്രകൾ പോകാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് നമിതയെന്ന് അവരുടെ സമൂഹ മാധ്യമങ്ങളിൽ നിന്ന് വ്യക്തമാണ്.

ഇപ്പോഴിതാ കൂട്ടുകാരികൾക്ക് ഒപ്പം വയനാടുള്ള ഒരു റിസോർട്ടിൽ വെക്കേഷൻ ആഘോഷിക്കാൻ പോയിരിക്കുകയാണ് താരം. അവിടെ നിന്നുള്ള ചിത്രങ്ങൾ നമിത പങ്കുവച്ചിട്ടുണ്ട്. സ്റ്റൈലിഷ് ലുക്കിൽ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്തിരിക്കുന്ന നമിതയെ ചിത്രങ്ങളിൽ കാണാൻ സാധിക്കും. മൗണ്ടൈൻ ഷാഡോസ് എന്ന റിസോർട്ടിലാണ് കൂട്ടുകാരികൾക്ക് ഒപ്പം നമിത പോയിരിക്കുന്നത്. ശിവാനി, നീനു എന്നീ സുഹൃത്തുക്കളാണ് ഒപ്പമുള്ളത്.