‘നാഗ ചൈതന്യയ്ക്ക് ഒപ്പം അമൃത സുരേഷ്!! ഇപ്പോൾ ഇദ്ദേഹമായിട്ട് ആണോ ബന്ധമെന്ന് കമന്റ്..’ – മറുപടി കൊടുത്ത് അനിയത്തി

സ്റ്റാർ സിംഗർ എന്ന ഏഷ്യാനെറ്റിൽ റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ഗായികയാണ് അമൃത സുരേഷ്. റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി വന്ന് പിന്നീട് മലയാള സിനിമയിലെ പിന്നണി ഗായികയായി മാറിയ അമൃത നിരവധി സിനിമകളിൽ പാടിയിട്ടുണ്ട്. സ്റ്റാർ സിംഗറിൽ അതിഥിയായി എത്തിയ നടൻ ബാലയുമായി പ്രണയത്തിലായി വിവാഹിതയായ അമൃത സുരേഷ് പിന്നീട് ആ ബന്ധം വേർപിരിഞ്ഞിരുന്നു.

ബാലയുമായുള്ള ബന്ധത്തിൽ അമൃതയ്ക്ക് ഒരു മകളുമുണ്ട്. മകൾക്ക് അമൃതയ്ക്ക് ഒപ്പമാണ് താമസിക്കുന്നത്. ബാലയുമായി വേർപിരിഞ്ഞ ശേഷം അമൃത മറ്റൊരു റിലേഷനിൽ പോയിരുന്നില്ല. പക്ഷേ കഴിഞ്ഞ വർഷം സംഗീത സംവിധായകനായ ഗോപി സുന്ദറുമായി അമൃത ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുകയും പിന്നീട് ഇരുവരും ഒരുമിച്ചുള്ള നിമിഷങ്ങളും വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഗോപി സുന്ദറുമായും അമൃത വേർപിരിഞ്ഞുവെന്ന് വാർത്തകൾ വരുന്നുണ്ടായിരുന്നു. അമൃതയുടെ ജന്മദിനത്തിൽ ഗോപി സുന്ദർ ആശംസ പോസ്റ്റൊന്നും ഇടാത്തത് ഇത് സ്ഥിരീകരിക്കാൻ പലരും കണ്ടെത്തി. രണ്ടുപേരും ഇതുവരെ ഇതുമായി ബന്ധപ്പെട്ട വാർത്തകളോട് പ്രതികരിച്ചിരുന്നില്ല. അമൃത തന്റെ ജന്മദിനം പക്ഷേ ആഘോഷമാക്കിയിരുന്നു. ആദിശക്തിയുടെ കീഴിൽ നടന്ന അഭിനയകളരിയിൽ പങ്കെടുക്കുന്ന സമയത്തായിരുന്നു അമൃതയുടെ ജന്മദിനം. അവർക്ക് ഒപ്പമായിരുന്നു ആഘോഷം.

തെലുങ്ക് നടൻ നാഗചൈതന്യയും ഇതിൽ പങ്കെടുത്തിട്ടുണ്ടായിരുന്നു. ഇരുവരും ഒരുമിച്ചുള്ള ഒരു ഫോട്ടോ അമൃത പങ്കുവച്ചിരുന്നു. ഇതിന് താഴെ വരുന്ന കമന്റുകളാണ് ചില മലയാളികളുടെ യഥാർത്ഥ സ്വഭാവം പുറത്തുകൊണ്ടുവരുന്നത്. ചെസ്റ്റ് നമ്പർ ത്രീ ഓൺ സ്റ്റേജ്, ഇപ്പോ ഇദ്ദേഹമായിട്ട് ആണോ ബന്ധം, ഗോപിയേട്ടനെ മടുത്തോ എന്നിങ്ങനെ പോകുന്ന ചിലരുടെ കമന്റുകൾ. ഇതിൽ ചിലതിന് അമൃതയുടെ അനിയത്തി അഭിരാമി മറുപടി കൊടുത്തിട്ടുണ്ട്. ഇത്രയും തരംതാഴ്ന്ന കമന്റ് ചെയ്യാൻ എങ്ങനെ സാധിക്കുന്നു എന്നാണ് വേറെ ചിലർ ചോദിക്കുന്നത്.