‘അമ്മയുടെ വഴിയേ മകളും!! മുക്തയുടെ മകൾ കിയാര അഭിനയരംഗത്തേക്ക്..’ – സന്തോഷം പങ്കുവച്ച് താരം
സിനിമ താരങ്ങളുടെ മക്കൾ അഭിനയരംഗത്തേക്ക് തന്നെ എത്തിപ്പെടുന്ന സംഭവങ്ങൾ മലയാള സിനിമയിൽ ധാരാളം ഉണ്ടായിട്ടുണ്ട്. നടിനടന്മാരുടെയോ ഗായകരുടെയോ സംവിധായകരുടെയോ അല്ലാതെ സിനിമയിൽ പ്രവർത്തിക്കുന്നവരുടെ മക്കൾ ധാരാളം സിനിമയിലേക്ക് തന്നെ എത്തിയിട്ടുണ്ട്. സൂപ്പർസ്റ്റാറുകളുടെ മുതൽ സാധാരണ അഭിനേതാക്കളുടെ മക്കൾ വരെ സിനിമയിലുണ്ട്.
ഇപ്പോഴിതാ ആ കൂട്ടത്തിലേക്ക് ഒരു താരപുത്രി കൂടി സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ്. നിരവധി സിനിമകളിൽ നായികയായി അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ മുക്തയുടെ മകൾ കിയാര എന്ന കൺമണി അഭിനയ രംഗത്തേക്ക് വരുന്നതിന്റെ സന്തോഷം മുക്ത തന്റെ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്.
സൂരാജ് വെഞ്ഞാറന്മൂടും ഇന്ദ്രജിത്ത് പ്രധാന വേഷത്തിൽ എത്തുന്ന എം പദ്മകുമാർ ചിത്രമായ പത്താം വളയം എന്ന സിനിമയിലാണ് മുക്തയുടെ മകൾ കിയാര ഒരു പ്രധാന വേഷത്തിലൂടെ ബാലതാരമായി അരങ്ങേറാൻ ഒരുങ്ങുന്നത്. മോണോആക്ടിലും ധാരാളം ടിക്ടോക് വീഡിയോസിലും എല്ലാം ചെയ്തിട്ടുള്ള കൺമണിയെ കുറച്ച് മലയാളികൾക്ക് എങ്കിലും പരിചിതമാണ്.
സംവിധായകൻ പദ്മകുമാറിനും ഭർത്താവ് റിങ്കു ടോമിക്കും മകൾ കണ്മണിക്കും ഒപ്പം നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് മുക്ത ഈ സന്തോഷം പങ്കുവച്ചത്. അഞ്ച് വയസ്സുകാരിയായി കൺമണി സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് ബേബി ശാമിലി അവതരിപ്പിച്ച മാളൂട്ടി എന്ന കഥാപാത്രം വീഡിയോ ചെയ്തപ്പോഴാണ്. ഗായിക റിമി ടോമിയുടെ സഹോദരനെയാണ് മുക്ത വിവാഹം ചെയ്തിരിക്കുന്നത്.