അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ അഭിനയത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി മുക്ത. അതിലെ ലിസമ്മ എന്ന കഥാപാത്രത്തെ അത്ര പെട്ടന്ന് മലയാളി പ്രേക്ഷകർ മറന്നിട്ടുണ്ടാവില്ല. അത് മുക്തയുടെ രണ്ടാമത്തെ ചിത്രമായിരുന്നു. അതിന് മുമ്പ് ഒറ്റനാണയം എന്ന സിനിമയിൽ ചെറിയൊരു വേഷത്തിൽ മുക്ത അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും മുക്ത അഭിനയിച്ചിട്ടുണ്ട്.
എൽസ ജോർജ് എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. 2015-ൽ പ്രശസ്ത ഗായികയായ റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയുമായി മുക്ത വിവാഹിതയാവുകയും സിനിമയിൽ നിന്ന് വിവാഹത്തിന് ശേഷം വിട്ടുനിൽക്കുകയും ചെയ്തിരുന്നു. 2016-ലാണ് മുക്തയ്ക്ക് മകൾ ജനിക്കുന്നത്. കിയാര എന്നാണ് മകളുടെ പേര്. കണ്മണി എന്ന പേരിലാണ് മുക്തയുടെ മകൾ അറിയപ്പെടുന്നത്.
അമ്മയെ പോലെ സിനിമയിൽ തിളങ്ങാൻ കാത്തിരിക്കുകയാണ് കണ്മണി. സോഷ്യൽ മീഡിയയിൽ കൺമണിയുടെ ധാരാളം ക്യൂട്ട് സിനിമ ഡയലോഗ് ഡബ് സ്മാഷ് വീഡിയോസ് വൈറലായിട്ടുണ്ട്. അങ്ങനെയാണ് കൺമണിയെ മലയാളികൾക്ക് സുപരിചിതയാകുന്നത്. റിമി ടോമിക്ക് ഒപ്പവും കണ്മണി ധാരാളം വീഡിയോസ് ചെയ്തിട്ടുണ്ട്. കണ്മണി ഇതിനോടകം രണ്ട് മലയാള സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു.
പാപ്പൻ, പത്താം വളവ് എന്നീ സിനിമകളിലാണ് കൺമണി ബാലതാരമായി അഭിനയിച്ചിരിക്കുന്നത്. ഇപ്പോഴിതാ മുക്തയും മകൾ കൺമണിയും ചേർന്ന് കളിച്ചിരിക്കുന്ന ഒരു ഡാൻസ് വീഡിയോയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ക്ലോസ്ഡ് 9 ഡാൻസ് അക്കാഡമിക്ക് വേണ്ടിയാണ് കണ്മണി ഡാൻസ് ചെയ്തിരിക്കുന്നത്. വളരെ ക്യൂട്ട് ആയിട്ടുണ്ടെന്നാണ് വീഡിയോയ്ക്ക് താഴെ ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.