‘ഹൈദരാബാദിൽ നല്ല ചൂടാണ്!! ഷോർട്സിൽ പൊളി ലുക്കിൽ നടി അനു ഇമ്മാനുവൽ..’ – ചിത്രങ്ങൾ വൈറൽ

ജയറാമിന്റെ മകളായി സ്വപ്ന സഞ്ചാരി എന്ന സിനിമയിൽ അഭിനയിച്ച് അഭിനയരംഗത്തേക്ക് വന്ന താരമാണ് നടി അനു ഇമ്മാനുവൽ. 2011-ലായിരുന്നു ആ സിനിമ ഇറങ്ങിയത്. പിന്നീട് 5 വർഷങ്ങൾക്ക് ശേഷം 2016-ൽ അനു ഇമ്മാനുവൽ നായികയായി അഭിനയിച്ചുകൊണ്ട് തിരിച്ചുവന്നു. നിവിൻ പൊളിയുടെ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലാണ് അനു നായികയായി അഭിനയിച്ചത്.

ഒരുപാട് സീനുകൾ ഉണ്ടായിരുന്ന ഒരു കഥാപാത്രം അല്ലാതിരുന്നിട്ട് കൂടിയും അനു അത് ഭംഗിയായി അവതരിപ്പിച്ചിരുന്നു. പിന്നീട് ദുൽഖർ ചിത്രത്തിൽ നായികയായി അഭിനയിക്കാൻ അവസരം ലഭിച്ചെങ്കിലും ഷൂട്ടിംഗ് തുടങ്ങി പാതിവഴിയിൽ താരം അത് ഉപേക്ഷിച്ച് തെലുങ്കിലേക്ക് പോയി. പിന്നീട് മലയാളത്തിൽ അനു അഭിനയിച്ചിട്ടില്ല. തമിഴിലും തെലുങ്കിലുമാണ് അനു അതിന് ശേഷം കൂടുതലായി അഭിനയിച്ചത്.

2021-ൽ പുറത്തിറങ്ങിയ മഹാസമുദ്രം എന്ന തെലുങ്ക് ചിത്രത്തിലാണ് അവസാനമായി അനു അഭിനയിച്ചത്. ഷൂട്ടിംഗ് നടക്കുന്ന രണ്ട് തെലുങ്ക് ചിത്രങ്ങൾ ഇനി ഇറങ്ങാനുണ്ട്. തുപ്പരിവാലൻ, നാ പേര് സൂര്യ, നമ്മ വീട്ടു പിള്ളൈ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ അനു അഭിനയിച്ചിട്ടുണ്ട്. മറ്റു തെന്നിന്ത്യൻ നടിമാരെ പോലെ സോഷ്യൽ മീഡിയയിൽ അത്ര സജീവമായ ഒരാളല്ല അനു.

പക്ഷേ അനു പങ്കുവച്ച പുതിയ പോസ്റ്റിലെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. ഷോർട്സ് ധരിച്ച് സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾക്ക് “ഹൈദരാബാദിൽ നല്ല ചൂടാണ്..” എന്ന ക്യാപ്ഷനോടെയാണ് പങ്കുവച്ചത്. അനുവിന്റെ കസിനായ നടി റേബ മോണിക്ക ജോൺ പോസ്റ്റിന് താഴെ “ലുക്ക് അറ്റ് യു..” എന്ന കമന്റ് നൽകിയിട്ടുണ്ട്. ഇത് കൂടാതെ ഒരുപാട് ആരാധകരും കമന്റുകൾ ഇട്ടിട്ടുണ്ട്.