‘മകളുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി മൃദുല, ധ്വനിക്ക് ആശംസകൾ നേർന്ന് ആരാധകർ..’ – വീഡിയോ കാണാം

സിനിമയിൽ അഭിനയിച്ച ശേഷം ടെലിവിഷൻ രംഗത്തേക്ക് വന്ന താരമാണ് നടി മൃദുല വിജയ്. 2014-ൽ തമിഴിൽ പുറത്തിറങ്ങിയ നൂറാം നാൾ എന്ന സിനിമയിലൂടെയാണ് മൃദുല അഭിനയ രംഗത്തേക്ക് ചുവടുവെക്കുന്നത്. അതേവർഷം തന്നെ മലയാളത്തിൽ ഏഷ്യാനെറ്റിലെ കല്യാണ സൗഗന്ധികം എന്ന സീരിയലിലും മൃദുല അഭിനയിച്ചു. തമിഴിലും മലയാളത്തിലുമായി അഞ്ച് സിനിമകളിൽ മൃദുല അഭിനയിച്ചിട്ടുണ്ട്.

പക്ഷേ സിനിമയിൽ അഭിനയിക്കുന്നതിനേക്കാൾ പിന്തുണയും നല്ല വേഷങ്ങളും മൃദുലയ്ക്ക് ലഭിച്ചത് സീരിയലിൽ ആണ്. കൃഷ്ണ തുളസി, മഞ്ഞുരുകം കാലം തുടങ്ങിയ പരമ്പരകളിലും മൃദുല അഭിനയിച്ചു പിന്നീടാണ് മൃദുലയുടെ കരിയറിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷം കിട്ടുന്നത്. ഏഷ്യാനെറ്റിലെ തന്നെ ഭാര്യ സീരിയലിൽ രോഹിണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ മൃദുലയ്ക്ക് അവസരം ലഭിച്ചു.

പൂക്കാലം വരവായി, തുമ്പ പൂ, റാണി രാജ തുടങ്ങിയ പരമ്പരകളിലും മൃദുല അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ പരിപാടികളിലും ഗെയിം ഷോകളിലുമൊക്കെ മൃദുല പങ്കെടുക്കാറുണ്ട്. സ്റ്റാർ മാജിക്കിൽ ഒരു സമയത്ത് സ്ഥിരം സാന്നിദ്ധ്യമായിരുന്നു മൃദുല. സീരിയൽ നടനായ യുവകൃഷ്ണയെയാണ് മൃദുല വിവാഹം ചെയ്തത്. കഴിഞ്ഞ വർഷം ഇവർക്ക് ഒരു മകൾ ജനിക്കുകയും ചെയ്തു. ധ്വനി എന്നാണ് മകളുടെ പേര്.

View this post on Instagram

A post shared by Metrux Events & Weddings (@metruxevents)

ഇപ്പോഴിതാ മകളുടെ ഒന്നാം ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് മൃദുലയും യുവയും ചേർന്നു. കുട്ടികളുടെ കാറിൽ മകളെ ഇരുത്തി പിന്നിൽ മൃദുലയും യുവയും ഡാൻസ് കളിച്ച് വരുന്ന വീഡിയോ ഇരുവരും പങ്കുവച്ചിട്ടുമുണ്ട്. ജന്മദിനാഘോഷങ്ങളുടെ ചിത്രങ്ങളും മൃദുല ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. മഹേഷ് എം.എസാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അഹം ഡിസൈനർ ബൗട്ടിക്കിന്റെ വസ്ത്രങ്ങളാണ് മൂവരും ധരിച്ചിരിക്കുന്നത്.