‘പത്തൊൻപതാം നൂറ്റാണ്ടിലെ നങ്ങേലി! കറുപ്പ് സാരിയിൽ തിളങ്ങി നടി കയദു ലോഹർ..’ – ഫോട്ടോസ് വൈറൽ

ആകാശ ഗംഗ 2 എന്ന പരാജയ ചിത്രത്തിന് ശേഷം വിനയൻ സംവിധാനം ചെയ്ത പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ സിനിമയായിരുന്നു പത്തൊൻപതാം നൂറ്റാണ്ട്. കഴിഞ്ഞ സിനിമയിലൂടെ നഷ്ടപ്പെട്ട പേര് തിരിച്ചെടുക്കാൻ വിനയൻ പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ സാധിക്കുകയും ചെയ്തിരുന്നു. അത്യാവശ്യം നല്ല അഭിപ്രായമാണ് സിനിമയ്ക്ക് ലഭിച്ചത്. ഈ അടുത്തിടെ ചില വിവാദങ്ങളിൽ സിനിമയുടെ പേര് വന്നിരുന്നു.

സംസ്ഥാന ചലച്ചിത്ര അവാർഡിൽ തന്റെ പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയെ തഴഞ്ഞെന്നും ചലച്ചിത്ര അക്കാഡമി ചെയർമാനായ രഞ്ജിത്ത് അദ്ദേഹത്തിന് പ്രിയപ്പെട്ടവർക്ക് അവാർഡുകൾ നൽകിയെന്നും വിനയൻ ആരോപിച്ചിരുന്നു. പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ നിരവധി പുതിയ താരങ്ങൾ സിനിമയിലേക്ക് എത്തിയിരുന്നു. തെന്നിന്ത്യൻ നടി കയദു ലോഹറിന്റെ ആദ്യ മലയാള സിനിമയായിരുന്നു ഇത്.

നങ്ങേലി എന്ന കഥാപാത്രത്തെയാണ് കയദു അവതരിപ്പിച്ചത്. ആദ്യ മലയാള സിനിമയിൽ തന്നെ മിന്നും പ്രകടനം ആണ് കയദു കാഴ്ചവച്ചത്. ഒരുപാട് ആരാധകരെയും കേരളത്തിൽ നിന്ന് താരത്തിന് ലഭിച്ചു. ജാതി ജാതകം എന്ന മലയാള സിനിമയാണ് ഇനി കയദുവിന്റെ വരാനുള്ളത്. സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. മുകിൽപെട്ട എന്ന കന്നഡ ചിത്രത്തിലൂടെയാണ് കയദു സിനിമയിലേക്ക് എത്തുന്നത്.

അസം സ്വദേശിനിയാണ് കയദു. മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമായ കയദുവിന്റെ പുതിയ സാരിയിലുള്ള ചിത്രങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. കറുപ്പ് സാരിയിൽ അതി സുന്ദരിയായി കയദു ചിത്രങ്ങളിൽ തിളങ്ങി. വരുൺ ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. യുഗൻ സായ്‌രാജ് ആണ് മേക്കപ്പ് ചെയ്തത്. സാഹിതി വർമയാണ് സ്റ്റൈലിംഗ്.