‘മലയാളത്തിലെ ഭാഗ്യനായിക! ഇരുപത്തിയെട്ടാം ജന്മദിനം ആഘോഷിച്ച് നടി അനു സിത്താര..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ ബാലതാരമായി അഭിനയിച്ച് ബിഗ് സ്ക്രീനിലേക്ക് എത്തിയ താരമാണ് നടി അനു സിത്താര. പൊട്ടാസ് ബോം ബ് എന്ന സിനിമയിലാണ് അനു ആദ്യമായി അഭിനയിക്കുന്നത്. അതിന് ശേഷം ഒരു ഇന്ത്യൻ പ്രണയ കഥയിൽ ലക്ഷ്മി ഗോപാല സ്വാമി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചെറുപ്പം അവതരിപ്പിച്ചു. അനാർക്കലിയിൽ ചെറിയ ഒരു വേഷത്തിൽ അഭിനയിച്ച അനു ആദ്യമായി നായികയാവുന്നത് 2015-ലാണ്.

ഹാപ്പി വെഡിങ് എന്ന സിനിമയിലാണ് അനു ആദ്യമായി നായികയായി അഭിനയിച്ചത്. അതിലെ തേപ്പുകാരിയായ നായികയായി അഭിനയിച്ച അനുവിനെ തേടി കൂടുതൽ അവസരങ്ങൾ ലഭിച്ചു. രാമന്റെ ഏദൻ തോട്ടം എന്ന സിനിമയാണ് അനുവിന്റെ കരിയറിൽ ഒരുപാട് ആരാധകരെ നേടി കൊടുത്തത്. അതിൽ മാലിനി എന്ന കഥാപാത്രത്തിന് മാത്രം ഒരുപാട് ആരാധകരുണ്ട്. പിന്നീട് നിരവധി സിനിമകളിൽ അനു നായികയായി.

ഒരു കടുത്ത മമ്മൂട്ടി ആരാധികയാണ് താനെന്ന് അനു തുറന്ന് പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിക്ക് ഒപ്പം ചില സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. മലയാള തനിമയുള്ള ഒരു നടിയായിട്ടാണ് അനുവിനെ പ്രേക്ഷകർ കണ്ടിട്ടുള്ളത്. ഗ്ലാമറസ് വേഷങ്ങളിൽ ഇന്നേവരെ അനു അഭിനയിച്ചിട്ടില്ല. സിനിമയിൽ സജീവമായി തുടങ്ങുന്നതിന് മുമ്പ് തന്നെ അനു വിവാഹിതയാണ്. പ്രണയിച്ച് വിവാഹിതയായ ഒരാളാണ് അനു.

തമിഴിലും അരങ്ങേറിയ അനുവിന്റെ പത്തുതല എന്ന ചിമ്പു സിനിമയാണ് അവസാനം ഇറങ്ങിയത്. ഇപ്പോഴിതാ അനുവിന്റെ ഇരുപത്തിയെട്ടാം ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ. നിരവധി പോസ്റ്റുകളിലൂടെ അനുവിന് ആശംസകൾ അറിയിക്കുന്നുണ്ട്. അനു അതിൽ പലതും ഇൻസ്റ്റയിൽ നിന്ന് പറഞ്ഞ് സ്റ്റോറിയിൽ പങ്കുവെക്കുന്നുണ്ട്. സിനിമ താരങ്ങളും അനുവിന് ജന്മദിനം ആശംസിച്ചിട്ടുണ്ട്.