‘ക്രിക്കറ്റിലെയും സിനിമയിലെയും ‘തല’ ഒറ്റ ഫ്രെമിൽ! ധോണിയും മോഹൻലാലും ഒന്നിച്ചത് എന്തിന്..’ – സംഭവം ഇങ്ങനെ

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന രണ്ട് പ്രമുഖ വ്യക്തികൾ ആദ്യമായി ഒന്നിക്കുമ്പോഴുള്ള ഫോട്ടോ വന്നാൽ സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് തന്നെ വൈറലായി മാറാറുണ്ട്. രണ്ട് വ്യത്യസ്തമായ മേഖലയിൽ കഴിവ് തെളിയിച്ചവരാനാണെങ്കിൽ പിന്നെ പറയുകയും വേണ്ട! അത്തരത്തിലുള്ള ചില ഫോട്ടോസ് ഇപ്പോൾ മലയാളികൾ ഏറ്റെടുത്തിരിക്കുകയാണ്. ക്രിക്കറ്റ്, സിനിമ രംഗത്തുള്ള രണ്ട് പ്രമുഖരാണ് ഫോട്ടോയിലുള്ളത്.

മലയാളികളുടെ സ്വന്തം കംപ്ലീറ്റ് ആക്ടർ മോഹൻലാലും മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനുമായ ധോണിയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ഇന്നലെ മുതൽ ചില ക്ലാരിറ്റി കുറവുള്ള ചിത്രങ്ങൾ വന്നിട്ടുണ്ടായിരുന്നെങ്കിൽ ഇന്ന് ഇരുവരും ഒന്നിച്ചുള്ള ഒരു സംഭവം വരുന്നുവെന്ന് മാത്രമാണ് ഇന്നലെ മനസ്സിലായതെങ്കിലും അതൊരു പരസ്യം ചിത്രമെന്ന് ഇന്ന് വ്യക്തമായിരിക്കുകയാണ്.

ഇരുവരും എന്തെങ്കിലും സിനിമയ്ക്ക് വേണ്ടി ഒന്നിച്ചതാണോ എന്ന് ആദ്യം സംശയം ഉയർന്നിരുന്നു. ഒരു പെയിന്റ് കമ്പനിയുടെ പരസ്യത്തിനാണ് മോഹൻലാലും ധോണിയും ഒന്നിച്ചിരിക്കുന്നത്. മലയാള സിനിമയിലെ തലയും ക്രിക്കറ്റിലെ തലയും ഒന്നിച്ചുവെന്നാണ് ആരാധകർ ഫോട്ടോസ് പങ്കുവച്ചുകൊണ്ട് കുറിക്കുന്നത്. ഏറെ കാണാൻ ആഗ്രഹിച്ചൊരു കോംബോ എന്നായിരുന്നു പലരും കമന്റുകൾ ഇട്ടത്.

അതേസമയം മോഹൻലാലിൻറെ സ്റ്റൈലിസ്റ്റായ ജിഷാദ് ഷംസുദ്ധീൻ ഇരുവർക്കും ഒപ്പം നിൽക്കുന്ന ചിത്രം ആരാധകരുമായി പങ്കുവച്ചിരുന്നു. “സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കിയ മനുഷ്യൻ, എക്കാലത്തെയും മികച്ച മഹി.. ഈ അത്ഭുതകരമായ നിമിഷത്തിന് വളരെ നന്ദി മോഹൻലാൽ സാർ, നിങ്ങളില്ലാതെ ഇത് സാധ്യം ആവുകയില്ല..”, ജിഷാദ് ഇരുവർക്കും ഒപ്പമുള്ള ചിത്രത്തോടൊപ്പം കുറിച്ചു. ധോണി അടുത്തിടെ സിനിമ നിർമ്മാണ രംഗത്ത് ഇറങ്ങിയിരുന്നു.