‘മോഹൻലാലിന് ഒപ്പം ജിമ്മിൽ വർക്ക്ഔട്ട് ചെയ്‌ത്‌ നായികമാർ, പൊളിയെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

ഫിറ്റ്‌നെസിന്റെ കാര്യത്തിൽ യാതൊരു മടിയും കാണിക്കുന്ന ഒരാളല്ല നടൻ മോഹൻലാൽ. പലപ്പോഴും തടിയുടെ പേരിൽ സോഷ്യൽ മീഡിയയിൽ വിമർശനം വന്നപ്പോഴും പലർക്കും അറിയാവുന്ന ഒരു സത്യമാണ് അങ്ങനെയൊക്കെയാണെകിലും മോഹൻലാലിനെ പോലെ ഫിറ്റുനെസ് പല യുവനടന്മാർക്ക് പോലുമില്ലായെന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മോഹൻലാൽ തടിയുടെ കാര്യത്തിൽ ശ്രദ്ധ കൊടുത്തു തുടങ്ങിയിരുന്നു.

കൃത്യമായ വ്യായാമവും ജിമ്മിലെ വർക്ക്ഔട്ടും ചെയ്താണ് മോഹൻലാൽ ഇപ്പോൾ ഫിറ്റുനെസ് കാത്തുസൂക്ഷിക്കുന്നത്. മോഹൻലാലിൽ ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന ധാരാളം വീഡിയോസ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഈ അടുത്തിടെ പോലും പ്രിയദർശനുമായി ഒന്നിക്കുന്ന ബോക്സർ എന്ന സിനിമയ്ക്ക് വേണ്ടി ബോക്സിങ് വർക്ക്ഔട്ട് ചെയ്യുന്ന താരത്തിന്റെ വീഡിയോ.

ഇപ്പോഴിതാ അതിന് പിന്നാലെ മോഹൻലാലിൻറെ മറ്റൊരു വീഡിയോ ഓൺലൈനിൽ വൈറലായി കൊണ്ടിരിക്കുകയാണ്. വീഡിയോയിൽ മോഹൻലാൽ മാത്രമല്ല മലയാളത്തിലെ ഒരു യുവനടിയും തെലുങ്ക് നടിയും അദ്ദേഹത്തിന് വർക്ക്ഔട്ട് ചെയ്യുന്നത് കാണാം. ഹണി റോസും തെലുങ്ക് സൂപ്പർസ്റ്റാർ മോഹൻ ബാബുവിന്റെ മകൾ നടി ലക്ഷ്മിയുമാണ് വീഡിയോയിലുള്ള നടിമാർ.

View this post on Instagram

A post shared by Lakshmi Manchu (@lakshmimanchu)

ഹണി റോസും ലാലേട്ടനും വർക്ക്ഔട്ട് ചെയ്യുന്നത് ഷൂട്ട് ചെയ്തത് ലക്ഷ്മിയാണ്. വീഡിയോയുടെ തുടക്കത്തിൽ കാണിക്കുന്നത് മലയാള നടൻ സുദേവ് നായരാണ്. മോഹൻലാൽ ചിത്രമായ മോൺസ്റ്ററിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. മൂവരും ആ സിനിമയിൽ മോഹൻലാലിനൊപ്പം അഭിനയിക്കുന്നുണ്ട്. ഷൂട്ടിംഗ് ബ്രേക്കിന്റെ സമയത്ത് വർക്ക്ഔട്ട് ചെയ്യാൻ താരങ്ങൾ സമയം കണ്ടെത്തിയത്.

CATEGORIES
TAGS Lakshmi Manchu