‘സുന്ദരിയായ അമ്മയ്ക്ക് ജന്മദിനാശംസകൾ! സുചിത്രയ്ക്ക് ആശംസകൾ നേർന്ന് മകൾ വിസ്മയ..’ – ഏറ്റെടുത്ത് ആരാധകർ

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള മലയാള സിനിമയിലെ അഭിമാനമായ താരമാണ് നടൻ മോഹൻലാൽ. സിനിമയിൽ അദ്ദേഹത്തിന് ചെയ്യാൻ പറ്റാത്ത കഥാപാത്രങ്ങൾ ഇല്ലെന്ന് തന്നെ പറയേണ്ടി വരും. ഏത് റോളും സ്വാഭാവികമായും അനായാസമായും ചെയ്യുന്ന മോഹൻലാൽ എന്ന താരത്തിന് ഒരുപാട് ആരാധകരുമുണ്ട്. സിനിമ മേഖലയിൽ നിന്ന് തന്നെയാണ് താരം വിവാഹം ചെയ്തത്. നിർമാതാവായ ബാലാജിയുടെ മകളെയാണ് മോഹൻലാൽ വിവാഹം ചെയ്തത്.

മൂത്തമകൻ പ്രണവ് സിനിമയിൽ സജീവമായി നിൽക്കുമ്പോൾ ഇളയമകൾ വിസ്മയ എഴുത്തിന്റെ ലോകത്ത് കാലെടുത്ത് വച്ചിരിക്കുന്ന ഒരാളാണ്. ഇത്രയും വലിയ സൂപ്പർസ്റ്റാറിന്റെ മക്കളായിട്ടും രണ്ടുപേരും വളരെ സിംപിളായിട്ടുള്ള ജീവിതം നയിക്കുന്നവരാണ്. അതിന് പ്രധാന കൈയടി മലയാളികൾ നൽകുന്നത് സുചിത്രയ്‌ക്കാണ്‌. അമ്മ നിലയിൽ സുചിത്ര മക്കളെ വളർത്തിയെ രീതി ഏവരും പ്രശംസിക്കാറുണ്ട്.

ഇപ്പോഴിതാ സുചിത്രയുടെ ജന്മദിനത്തിൽ മകൾ വിസ്മയ പങ്കുവച്ച ഫോട്ടോസാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. “സുന്ദരിയായ അമ്മയ്ക്ക് ജന്മദിനാശംസകൾ..”, എന്ന ക്യാപ്ഷനോടെയാണ് വിസ്മയ സുചിത്രയുടെ ഒരു ഫോട്ടോയും അതുപോലെ പ്രണവും വിസ്മയയും ചേർന്ന് കവിളിൽ ഉമ്മ കൊടുക്കുന്ന ഒരു ഫോട്ടോയും കൂടാതെ സുചിത്രയ്ക്ക് ഒപ്പമുള്ള വിസ്മയയുടെ ഒരു ഫോട്ടോയും പങ്കുവച്ചുകൊണ്ട് കുറിച്ചിട്ടുളളത്. ഏറ്റവും ഭാഗ്യം ചെയ്ത അമ്മയും ഭാര്യയുമാണ് സുചിത്ര എന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്.

ഒരുപാട് പേർ അത് ഏറ്റെടുത്തുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തിട്ടുണ്ട്. മോഹൻലാലും ഭാര്യയ്ക്ക് ആശംസകൾ നേർന്ന് പോസ്റ്റിട്ടിട്ടുണ്ട്. “ലോകത്തിലെ എല്ലാ സ്നേഹവും നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു! ജന്മദിനാശംസകൾ, പ്രിയപ്പെട്ട സുചി..”, ഇതായിരുന്നു മോഹൻലാൽ ഭാര്യയ്ക്ക് ഒപ്പമുളള ഫോട്ടോയോടൊപ്പം കുറിച്ചത്. പ്രണവ് പോസ്റ്റുകൾ ഒന്നും ഇട്ടിട്ടില്ല. പൊതുവേ ആരുടേയും ജന്മദിനത്തിന് പോസ്റ്റ് ഇടുന്ന ഒരാളല്ല പ്രണവ്. മോഹൻലാലിൻറെ ജന്മദിനത്തിലും ഇട്ടിട്ടുണ്ടായിരുന്നില്ല.