‘വാർഷികാശംസകൾ എന്റെ പ്രണയമേ! വിവാഹ വാർഷിക ദിനത്തിൽ പോസ്റ്റുമായി മോഹൻലാൽ..’ – ഏറ്റെടുത്ത് ആരാധകർ

മലയാള സിനിമയിലെ കംപ്ലീറ്റ് ആക്ടർ എന്ന് വിശേഷിപ്പിക്കുന്ന താരമാണ് നടൻ മോഹൻലാൽ. സിനിമ മേഖലയിൽ 45 വർഷത്തിൽ മുകളിലായി സജീവമായി നിൽക്കുന്ന മോഹൻലാൽ ചെയ്യാത്ത കഥാപാത്രങ്ങളോ ലഭിക്കാത്ത നേട്ടങ്ങളോ ഇല്ലെന്ന് തന്നെ പറയേണ്ടി വരും. സിനിമയ്ക്ക് പുറത്തും മോഹൻലാൽ പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലും മോഹൻലാൽ സജീവമാണ്.

ഇപ്പോഴിതാ തന്റെ വിവാഹ വാർഷിക ദിനത്തിൽ മോഹൻലാൽ ഭാര്യ സുചിത്രയ്ക്ക് ഒപ്പം നിൽക്കുന്ന ഫോട്ടോ പങ്കുവച്ചുകൊണ്ട് ഭാര്യയ്ക്ക് ആശംസകൾ നേർന്നിരിക്കുകയാണ്. “വാർഷിക ആശംസകൾ, എൻ്റെ പ്രിയേ! ഇനിയും ഒരുപാട് വർഷത്തെ സ്നേഹത്തിൻ്റെയും സന്തോഷത്തിൻ്റെയും ആശംസകൾ..”, മോഹൻലാൽ സുചിത്രയ്ക്ക് ഒപ്പം നിൽക്കുന്ന ഫോട്ടോയോടൊപ്പം കുറിച്ചു. ആരാധകർ ആ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു.

1988 ഏപ്രിൽ 28-നാണ് മോഹൻലാലും സുചിത്രയും തമ്മിൽ വിവാഹിതരാവുന്നത്. നിർമ്മാതാവ് ആയിരുന്ന കെ ബാലാജിയുടെ മകളാണ് സുചിത്ര. രണ്ട് മക്കളാണ് താരദമ്പതികൾക്ക് ഉള്ളത്. മൂത്തമകൻ പ്രണവ് അച്ഛനെ പോലെ തന്നെ സിനിമയിൽ ശോഭിച്ചു നിൽക്കുകയാണ്. ഇളയമകൾ വിസ്മയ എഴുത്തിന്റെ ലോകത്ത് തന്റെ സ്ഥാനം നേടിയെടുക്കുകയാണ്. രണ്ടുപേരും വളരെ സാധാരണ ലൈഫ് ആണ് ജീവിക്കുന്നത്.

അത് തന്നെയാണ് മോഹൻലാലിനും സുചിത്രയ്ക്കും മലയാളികൾ നൽകുന്ന പ്രശംസ. സിനിമ താരങ്ങളും അല്ലാത്തവരുമായ നിരവധി പേരാണ് മോഹൻലാലിനും ഭാര്യയ്ക്കും വിവാഹ വാർഷികം നേർന്ന് ഫേസ്ബുക്കിൽ ഇൻസ്റ്റാഗ്രാമിലെയും പോസ്റ്റിന് താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇപ്പോൾ മോഹൻലാൽ അഭിനയിക്കുന്നത്. മോഹൻലാലിൻറെ 360-,മതെ ചിത്രമാണ് ഇത്.