മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടൻ മോഹൻലാൽ കുടുംബത്തിന് ഒപ്പം അവധി ആഘോഷിക്കാൻ വേണ്ടി ജപ്പാനിലേക്ക് പോയിരിക്കുകയാണ്. ഏഷ്യാനെറ്റിലെ ബിഗ് ബോസിന്റെ ഹോസ്റ്റായ മോഹൻലാൽ ഈ കഴിഞ്ഞ ദിവസം ഷോയിൽ വന്നപ്പോൾ ഈ കാര്യം പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ വീക്ക് എൻഡിൽ നടത്താറുള്ള എവിക്ഷൻ മിഡ് വീക്കിൽ നടത്തിയ ശേഷമാണ് മോഹൻലാൽ പറന്നത്.
തന്റെ ഒരുപാട് നാളത്തെ ആഗ്രഹമാണ് കുടുംബത്തിന് ഒപ്പം ഒരു യാത്ര പോവുക എന്നത് എന്ന് അന്ന് മോഹൻലാൽ പറഞ്ഞിരുന്നു. മാത്രമല്ല തനിക്ക് മുമ്പ് തന്നെ തന്റെ കുടുംബാംഗങ്ങൾ അവിടേക്ക് യാത്ര തിരിച്ചെന്നും താൻ മത്സരാർത്ഥികളെ കാണാൻ വേണ്ടിയാണ് കുടുംബത്തിന് ഒപ്പം പോകാതെ ഒരു ദിവസത്തിന് ശേഷം പോകാൻ തീരുമാനിച്ചതെന്നും അന്ന് മോഹൻലാൽ ബിഗ് ബോസ് ഷോയിൽ പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഭാര്യ സുചിത്രയ്ക്ക് ഒപ്പം ജപ്പാനിൽ നിൽക്കുന്ന ചിത്രം മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചിരിക്കുകയാണ്. ജപ്പാനിലെ അയമോരിലെ ഹിരോഷിമ പാർക്കിൽ നിൽക്കുന്ന ഫോട്ടോയാണ് മോഹൻലാൽ പങ്കുവച്ചത്. ചെറി ബ്ലോസം എന്ന പൂക്കൾ പൂത്തുനിൽക്കുന്ന ചെറി മരങ്ങളുടെ ഇടയിലാണ് മോഹൻലാലും ഭാര്യ സുചിത്രയും ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്തിരിക്കുന്നത്.
യാത്രയിൽ പ്രണവും വിസ്മയയും ഉണ്ടെങ്കിൽ അവരുടെ ചിത്രങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. മോഹൻലാലിന്റേയും സുചിത്രയും ഈ ഫോട്ടോ കണ്ടിട്ട് ക്യൂട്ട് ജോഡി എന്നാണ് മലയാളികൾ വിശേഷിപ്പിച്ചിരിക്കുന്നത്. ദൃശ്യം 2-വിന് ശേഷം ജീത്തു ജോസഫിന് ഒപ്പം ഒന്നിക്കുന്ന റാമിന്റെ അവസാന ഷെഡ്യൂൾ ഇനി പൂർത്തിയാക്കാനുളളത്. ഇത് കൂടാതെ മലൈക്കോട്ടൈ വാലിബന്റെ ഷൂട്ടും ബാക്കിയുണ്ട്.