‘സാരിയിൽ ഇത്രയും ശരീര ഭംഗിയുള്ള നടി വേറെയുണ്ടോ!! ഹോട്ട് ലുക്കിൽ സാധിക..’ – വീഡിയോ കണ്ടു നോക്കൂ

മഴവിൽ മനോരമയിലെ പട്ടുസാരി എന്ന കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയിലൂടെ ജനങ്ങളുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് നടി സാധിക വേണുഗോപാൽ. അതിന് മുമ്പ് തന്നെ അഭിനയ രംഗത്ത് സജീവമായിരുന്ന സാധിക പട്ടുസാരിയിലൂടെ ജനശ്രദ്ധ ആകർഷിച്ചു. സീരിയലിന്റെ പേര് പോലെ തന്നെ സാധിക ഏറ്റവും സുന്ദരിയും ഹോട്ട് ലുക്കുള്ള ഒരാളായി മാറുന്നത് സാരിയിലാണ്.

അതൊരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് സാധിക. ഈ കഴിഞ്ഞ ദിവസം മുപ്പത്തിയഞ്ചാം ജന്മദിനം ആഘോഷിച്ച സാധിക, അന്ന് ഇട്ട പോസ്റ്റും ഇപ്പോൾ സത്യമാണെന്ന് തോന്നിക്കുകയാണ്. “എനിക്ക് 35 വയസ്സല്ല, 17 വർഷത്തെ എക്സ്പിരിയൻസ് ഉള്ള ഒരു പതിനെട്ട് കാരിയാണ്..” എന്നായിരുന്നു സാധികയുടെ പോസ്റ്റ്. സാധികയുടെ സാരിയിലുള്ള പുതിയ ഫോട്ടോഷൂട്ടിന്റെ വീഡിയോ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.

ആ വീഡിയോ കണ്ടാൽ സാധിക പോസ്റ്റിൽ എഴുതിയത് സത്യമാണെന്ന് തോന്നിപോകും. സാരിയിൽ ഇത്രയും ശരീര ഭംഗിയുള്ള ഒരു നടി വേറെയുണ്ടോ എന്ന് വരെ ആരാധകർ ചോദിച്ചുപോകുന്നു. അതുപോലെ പതിവ് രീതിയിൽ ചില ഓൺലൈൻ ആങ്ങളമാരും സദാചാര വാദികളും സാധികയ്ക്ക് വിമർശിച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്. ചിലർ മോശമായ രീതിയിൽ കമന്റുകളും സാധികയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.

അനീഷ് മോട്ടീവ് പിക്സ് ആണ് വീഡിയോ എടുത്തിരിക്കുന്നത്. ആറാട്ട്, മോൺസ്റ്റർ, ഫോർ തുടങ്ങിയ സിനിമകളിലാണ് സാധിക അവസാനമായി അഭിനയിച്ചത്. 2012-ൽ കലാഭവൻ മണിയുടെ നായികയായി സാധിക എംഎൽഎ മണി പത്താം ക്ലാസും ഗുസ്തിയും എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. ധാരാളം ഇന്റിമേറ്റ് രംഗങ്ങളുള്ള ഷോർട്ട് ഫിലിമുകളിലും സാധിക നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്.