‘ജന്മദിനത്തിന് കാടുകയറാൻ ഞാൻ ആഗ്രഹിച്ചു, കെനിയയിലേക്ക് പോയി നടി സാനിയ..’ – ഫോട്ടോസ് വൈറലാകുന്നു

ചുരുക്കം ചില സിനിമകളിൽ അഭിനയിച്ചുകൊണ്ട് തന്നെ മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറിയ ഒരാളാണ് നടി സാനിയ. കുട്ടികാലം മുതൽ നൃത്തം അഭ്യസിച്ച സാനിയ, ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് തുടക്കം കുറിക്കുന്നത്. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലാണ് സാനിയ ആദ്യമായി പങ്കെടുക്കുന്നത്. അതിൽ പങ്കെടുക്കുക മാത്രമല്ല മൂന്നാം സ്ഥാനം നേടുകയും ചെയ്തിരുന്നു.

ആ സമയത്ത് തന്നെ സിനിമയിൽ ബാലതാരമായി അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. വൈകാതെ തന്നെ പതിനാറാം വയസ്സിൽ നായികയായി അരങ്ങേറുകയും ചെയ്തു. തിയേറ്ററിൽ സൂപ്പർഹിറ്റായ കോളേജ് പശ്ചാത്തലത്തിൽ ഇറങ്ങിയ ക്യൂൻ എന്ന സിനിമയിലാണ് സാനിയ ആദ്യമായി നായികയാവുന്നത്. പിന്നീട് കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ നിരവധി സിനിമകളിൽ സാനിയ അഭിനയിച്ച് ആരാധകരെ നേടി.

ഈ കഴിഞ്ഞ ദിവസമായിരുന്നു സാനിയയുടെ ഇരുപത്തിയൊന്നാം ജന്മദിനം. ജന്മദിനത്തിൽ പതിവിന് വിപരീതമായി സാനിയ ആഫ്രിക്കയിലെ കെനിയയിലേക്ക് പോയിരിക്കുകയാണ്. അതും സോളോ ട്രിപ്പ് ആണ് ഈ തവണ സാനിയ പ്ലാൻ ചെയ്തത്. ഇതിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ആ നിമിഷങ്ങൾ സാനിയ ഓർത്തെടുത്തു. “എന്റെ ജന്മദിനത്തിന് കാടുകയറാൻ ഞാൻ ആഗ്രഹിച്ചു, അതിനാൽ ഞാൻ കെനിയയിലേക്ക് ഒരു തനിച്ചുള്ള യാത്ര സമ്മാനിച്ചു!

അവിശ്വസനീയമായ മസായി മാര ആളുകൾക്കും വന്യജീവികൾക്കുമൊപ്പം അത് ചെലവഴിക്കുന്നത് കേക്കിലെ ഐസിംഗ് ആയിരുന്നു..”, സാനിയ ഫോട്ടോ പോസ്റ്റ് ചെയ്തതിന് ഒപ്പം കുറിച്ചു. ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്ന ലൈഫാണ് സാനിയ ജീവിക്കുന്നതെന്ന് പോസ്റ്റിന് താഴെ ചില പെൺകുട്ടികൾ കമന്റ് ചെയ്തിട്ടുണ്ട്. ഒറ്റയ്ക്ക് ആണ് പോയതെങ്കിൽ ഫോട്ടോസ് ആരെടുത്തു എന്നും ചിലർ സംശയം ചോദിച്ച് കമന്റ് ഇട്ടിട്ടുണ്ട്.