‘കേക്ക് നൽകി കവിളിൽ ചുംബനം കൊടുത്ത് സുചിത്ര..’ – ചെന്നൈയിലെ വീട്ടിൽ ജന്മദിനം ആഘോഷിച്ച് മോഹൻലാൽ

മലയാളികളുടെ പ്രിയങ്കരനായ മോഹൻലാൽ ജന്മദിനത്തോട് അനുബന്ധിച്ച് രാവിലെ മുതൽ സമൂഹ മാധ്യമങ്ങളിലും പോസ്റ്റുകളും അതുപോലെ ടെലിവിഷൻ ചാനലുകളിൽ അദ്ദേഹത്തിന്റെ സിനിമകളും കണ്ട് സന്തുഷ്ടരായിരിക്കുകയാണ് ഏവരും. മോഹൻലാലിനെ പോലെ മലയാളികൾ സ്നേഹിക്കുന്ന വേറെയൊരു നടൻ ഇല്ല എന്ന് തന്നെ പറയേണ്ടി വരും. സാധാരണക്കാരായ ആളുകൾ ഏറ്റവും കൂടുതൽ ഒരു താരത്തിന് ജന്മദിനം ആശംസിച്ച് പോസ്റ്റുകൾ ഇടുന്നെങ്കിൽ അത് മോഹൻലാലിൻറെ ആയിരിക്കും.

മറ്റൊരു താരത്തിന് എന്തുകൊണ്ട് അത്ര സ്വീകാര്യത ലഭിക്കുന്നില്ല എന്നതിന് ഒറ്റ മറുപടി മാത്രമേയുള്ളൂ. അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങൾ സാധാരണക്കാരുടെ മനസ്സിൽ തങ്ങിനിൽക്കുന്നവയാണ്. സ്വാഭാവികമായി അഭിനയ ശൈലി മോഹൻലാലിനോളം മറ്റൊരു നടനില്ല എന്നതാണ് വാസ്തവം. ബിഗ് ബോസ് വീക്കെൻഡ് എപ്പിസോഡിൽ വരാതിരുന്ന മോഹൻലാൽ ജന്മദിനം പ്രമാണിച്ച് കഴിഞ്ഞ ദിവസം എത്തിയിരുന്നു.

ബിഗ് ബോസ് കുടുംബാംഗങ്ങൾക്ക് ഒപ്പം ഒരു ദിവസം മുന്നേ ജന്മദിനം ആഘോഷിച്ച് തുടങ്ങിയിരുന്നു മോഹൻലാൽ. ഇപ്പോഴിതാ പിറന്നാൾ ദിനമായ ഇന്ന് മോഹൻലാൽ ഭാര്യ സുചിത്രയ്ക്കും അടുത്ത സുഹൃത്തുകൾക്കും ഒപ്പം ചെന്നൈയിലെ വീട്ടിൽ ജന്മദിനം ആഘോഷിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. ബിസിനെസ് പാർട്ണർ സമീർ ഹംസയും മോഹൻലാലിന് ആഘോഷത്തിൽ പങ്കെടുത്തിട്ടുണ്ട്.

സമീർ ഇതിന്റെ ഫോട്ടോസ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മോഹൻലാലിൻറെ ഫിസിക്കൽ ട്രെയിനറും ഒപ്പമുണ്ട്. കേക്ക് മുറിച്ച പീസ് ഭാര്യ സുചിത്ര മോഹൻലാലിന് വായിൽ വച്ചുകൊടുക്കുന്നതും കവിളിൽ സ്നേഹ ചുംബനം നൽകുന്നതുമെല്ലാം വീഡിയോയിൽ കാണാം. മോഹൻലാൽ തിരിച്ചുവായിൽ വച്ച് കൊടുത്തപ്പോൾ സുചിത്ര കൈയിൽ കടിക്കുന്നുമുണ്ട്. എന്തൊരു ജോഡിയാണ് ഇതെന്ന് വീഡിയോയുടെ താഴെ ചിലർ കമന്റ് ഇട്ടിട്ടുമുണ്ട്. മോഹൻലാൽ ഫാൻസ്‌ ക്ലബാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.