‘പ്രസവ ശേഷം കൂടുതൽ സുന്ദരിയായോ!! കറുപ്പിൽ അഴകിയായി മിയ, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത കഴിഞ്ഞിട്ടുള്ള ഒരു നായികനടിയാണ് മിയ ജോർജ്. സീരിയലുകളിലൂടെ തുടങ്ങിയ മിയ സിനിമകളിലേക്ക് എത്തുകയും മികച്ച വേഷങ്ങളിലൂടെ ജനമനസ്സുകളിൽ സ്ഥാനം നേടുകയും ചെയ്തു. കഴിഞ്ഞ പന്ത്രണ്ട് വർഷത്തിൽ അധികമായി മലയാള സിനിമ മേഖലയിൽ സജീവമായി നിൽക്കുന്ന മിയ വിവാഹ ശേഷവും സിനിമയിൽ തുടരുകയും ചെയ്യുന്നുണ്ട്.

2020-ലായിരുന്നു മിയയുടെ വിവാഹം. 2021-ൽ ഒരു മകനും പ്രിയതാരത്തിന് ജനിച്ചു. കുഞ്ഞു ജനിച്ച സമയത്ത് മിയ അല്പം തടിച്ചായിരുന്നു ഇരുന്നത്. അതുകൊണ്ട് തന്നെ മിയ ഇനി സിനിമയിലേക്ക് മടങ്ങിയെത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ പ്രസവശേഷം ഇപ്പോഴിതാ പഴയതിലും സുന്ദരിയായി മലയാളികൾക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ് മിയ. ആരാധകരും ഇതേ അഭിപ്രായം തന്നെയാണ് പറയുന്നത്.

മിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ കണ്ടാൽ തന്നെ ഇത് കുറച്ചുകൂടി വ്യക്തമാകും. കറുപ്പ് ലെഹങ്ക ധരിച്ച് എടുത്ത ചിത്രങ്ങളിലാണ് മിയ അതിസുന്ദരിയായി കാണപ്പെടുന്നത്. മിലൻ ഡിസൈന്റെ ലെഹങ്കയാണ്‌ മിയ ധരിച്ചിരിക്കുന്നത്. ശബരിനാഥാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. ഫെമി ആന്റണിയാണ് മിയയ്ക്ക് ഇതിനായി മേക്കപ്പ് ചെയ്തിരിക്കുന്നത്. ക്യൂട്ട് എന്നാണ് ആരാധകർ കമന്റ് ഇട്ടത്.

പ്രണവ് രാജാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ശരീരഭാരമൊക്കെ ശരിക്കും കുറച്ച് മിയ കൂടുതൽ സുന്ദരിയായെന്ന് പലരും കമന്റും ഇട്ടിട്ടുണ്ട്. ഈ വർഷം തിയേറ്ററിൽ ഇറങ്ങി മികച്ച അഭിപ്രായം നേടിയ പ്രണയവിലാസമാണ് മിയയുടെ അവസാനമിറങ്ങിയ സിനിമ. തമിഴിൽ ഇറങ്ങുന്ന ദി റോഡ് ആണ് അടുത്ത ചിത്രം. ഇത് കൂടാതെ വേറെയും രണ്ട് സിനിമകളും ഒരു വെബ് സീരീസും മിയ ചെയ്യുന്നുണ്ട്.