‘ചിലർ എന്റെ പേരിൽ പണമിടപ്പാട് നടത്തുന്നു, ആ കെണിയിൽ പോയി വീഴാതിരിക്കുക..’ – മുന്നറിയിപ്പ് നൽകി അഖിൽ മാരാർ

ഈ കഴിഞ്ഞ ബിഗ് ബോസിലെ വിജയി സംവിധായകനായ അഖിൽ മാരാർ ആയിരുന്നു. ബിഗ് ബോസ് ഫിനാലെ കഴിഞ്ഞിട്ട് വളരെ ചുരുങ്ങിയ ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. വിജയിയായ അഖിലിന് കിട്ടിയ സ്വീകരണം കണ്ടാൽ തന്നെ വ്യക്തമാണ് എത്രത്തോളം സ്വാതീനം ചിലത്തുന്ന ഒരു പ്രോഗ്രാമാണ് ബിഗ് ബോസ് എന്നത്. ഇപ്പോഴിതാ അഖിൽ മാരാർ തന്റെ ആരാധകർക്ക് ഒരു മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ്.

അഖിലിന്റെ പേര് പറഞ്ഞ് ചിലർ പണമിടപാടുകൾ നടത്തുന്നുണ്ടെന്നും താനുമായി ബന്ധപ്പെട്ട് നിൽക്കുന്ന ആളുകൾ ഒഴികെ മറ്റൊരു പ്രവത്തനങ്ങളുമായി തനിക്ക് ബന്ധമില്ലെന്ന് അഖിൽ പറഞ്ഞു. “ഞാനിപ്പോൾ ലൈവിൽ വരുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം സംസാരിക്കാനാണ്. അതിൽ ഒന്നാമത്തെ കാര്യം എന്നെ കോൺടാക്ട് ചെയ്യാൻ ശ്രമിക്കുന്ന പലർക്കും നിലവിലെ സാഹചര്യത്തിൽ അത് സാധിക്കില്ല എന്നതാണ്. ഒരുപാട് കോളുകൾ വരുന്നുണ്ട്.

എന്റെ ഫോണിന്റെ ഇൻകമിംഗ് കോൾസ് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. അപ്പോഴാണ് ഞാൻ കുറച്ച് കാര്യങ്ങൾ അറിയുന്നത്. ചില ആളുകൾ എന്റെ സുഹൃത്തുക്കൾ ആണെന്ന് പറഞ്ഞിട്ടോ, അല്ലെങ്കിൽ ഞാനുമായി പരിചയമുണ്ടെന്ന് പറഞ്ഞിട്ടോ എന്തൊക്കെയോ പൈസയുടെ ഇടപാടുകൾ ചെയ്യുന്നുണ്ട്. അഖിലിനെ കാണാം, ഫോട്ടോസ് എടുക്കാം എന്നൊക്കെ പറഞ്ഞിട്ട് ചില മോശമായി ആക്ടിവിറ്റിസ് നടക്കുന്നതായി ഞാൻ അറിഞ്ഞു. ഉദ്‌ഘാടനങ്ങളുമായി ബന്ധപ്പെട്ട് പലരും എന്നെ വിളിക്കാൻ ശ്രമിക്കുന്നുണ്ട്.

അതിൽ തന്നെ കുറെ ഇവന്റ് ടീമ്സ് ഒക്കെ എന്റെ കാര്യങ്ങൾ മാനേജ് ചെയ്യുന്നത് അവരാണെന്ന് പറഞ്ഞ് ചില കാര്യങ്ങൾ ചെയ്യുന്നുണ്ട്. എന്റെ സുഹൃത്തുക്കൾ പറഞ്ഞാണ് ഞാൻ ഈ കാര്യം അറിയുന്നത്. എന്റെയൊരു കാര്യങ്ങളും ആരും മാനേജ് ചെയ്യുന്നില്ല. ബിഗ് ബോസിൽ വച്ച് തന്നെ പറഞ്ഞ കാര്യങ്ങളാണ് എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് അവരാണ് കാര്യങ്ങൾ നോക്കുന്നത്. എന്തെങ്കിലും ചടങ്ങുകളുമായി ബന്ധപ്പെട്ട് എന്നെ വിളിക്കണമെന്ന് ആഗ്രഹിക്കുന്നവർ അവരെയാണ് കോൺടാക്ട് ചെയ്യേണ്ടത്..”, അഖിൽ പറഞ്ഞു.