‘ഭർത്താവിന് ഒപ്പം മലേഷ്യയിൽ ചുറ്റിക്കറങ്ങി നടി മിയ! സ്റ്റൈലിഷ് ലുക്കിൽ താരം..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ പരമ്പരകളിലൂടെ അഭിനയ രംഗത്തേക്ക് വന്ന് പിന്നീട് മലയാള സിനിമയിലേക്ക് എത്തുകയും മുൻനിര നായികനടിമാരിൽ ഒരാളായി വളരെ പെട്ടന്ന് മാറുകയും ചെയ്ത ഒരാളാണ് നടി മിയ ജോർജ്. ഏഷ്യാനെറ്റിലെ അൽഫോൻസാമ്മ എന്ന പരമ്പരയിയിലൂടെയാണ് മിയ മലയാളി മനസ്സുകളിൽ സ്ഥാനം നേടിയത്. ക്രിസ്തീയ ഭക്ത പരമ്പരകളിൽ പ്രധാന വേഷങ്ങളിൽ മിയ ആ സമയത്ത് തിളങ്ങിയിരുന്നു.

പിന്നീട് സിനിമയിലേക്ക് എത്തുന്നത് 2010-ലാണ്. ഒരു സ്‌മോൾ ഫാമിലിയിൽ നായകനായി അഭിനയിച്ച കൈലാഷിന്റെ അനിയത്തിയുടെ വേഷത്തിലാണ് മിയ അഭിനയിച്ചത്. അഞ്ച് സിനിമകളിൽ അഭിനയിച്ച ശേഷം മിയ ചേട്ടായീസ് എന്ന സിനിമയിലൂടെ നായികയായി തുടക്കം കുറിച്ചു. അതിന് ശേഷം നിരവധി സിനിമകളിൽ മിയ നായികയായി അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജിനൊപ്പം നായികയായി ഹിറ്റ് ജോഡിയായി തിളങ്ങിയിട്ടുണ്ട്.

മെമോറീസ്, അനാർക്കലി, പാവാട, ബ്രദർസ് ഡേ, ഡ്രൈവിംഗ് ലൈസെൻസ് തുടങ്ങിയ സിനിമകളിൽ മിയ പൃഥ്വിരാജിന് ഒപ്പം അഭിനയിച്ചിട്ടുണ്ട്. 2020-ൽ ആയിരുന്നു മിയയുടെ വിവാഹം. വിവാഹം കഴിഞ്ഞും തന്റെ അഭിനയ ജീവിതം തുടരുന്ന മിയയ്ക്ക് 2021-ൽ ഒരു കുഞ്ഞും ജനിച്ചിരുന്നു. അശ്വിൻ ഫിലിപ് എന്നാണ് ഭർത്താവിന്റെ പേര്. പ്രണയവിലാസമാണ് മിയയുടെ അവസാനമിറങ്ങിയ ചിത്രം.

ഇനി തമിഴിൽ ദി റോഡ് എന്ന സിനിമയാണ് ഇറങ്ങാനുള്ളത്. ഒക്ടോബർ ആറിനാണ് റിലീസ്. അതേസമയം സിനിമയുടെ റിലീസിന്റെ സമയത്ത് മിയ നാട്ടിൽ ഇല്ല. ഭർത്താവിന് ഒപ്പം മലേഷ്യയിൽ അവധി ആഘോഷിക്കാൻ പോയതിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. സ്റ്റൈലിഷ് ലുക്കിൽ ഭർത്താവിന് ഒപ്പം നിൽക്കുന്ന മിയയെ ചിത്രങ്ങളിൽ കാണാൻ സാധിക്കും. പൊളിയെന്നാണ്‌ ആരാധകർ പറയുന്നത്.