‘അമ്പോ!! ഇതൊക്കെയാണ് മാറ്റമെന്ന് പറയുന്നത്! മോഡേൺ ലുക്കിൽ നടി മഞ്ജു പത്രോസ്..’ – ഫോട്ടോസ് വൈറൽ

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ‘വെറുതെ അല്ല ഭാര്യ’ എന്ന ഷോയിൽ മത്സരാർത്ഥിയായി വന്ന് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ഒരാളാണ് നടി മഞ്ജു പത്രോസ്. മഞ്ജുവും ഭർത്താവായ സുനിച്ചേനും അതിൽ ജോഡികളായി എത്തുകയും മലയാളികൾക്ക് സുപരിചിതരായി മാറുകയും ചെയ്തു. മഞ്ജുവിന് അതിന് ശേഷം ഒരുപാട് അവസരങ്ങൾ ലഭിച്ചു. മഴവിൽ മനോരമയിലെ തന്നെ മറിമായത്തിലും മഞ്ജു അഭിനയിച്ചു.

മറിമായത്തിൽ മഞ്ജു ശ്യാമള എന്ന കഥാപാത്രമായി സജീവമായി അഭിനയിച്ചിരുന്നു. ഇതിനിടയിലാണ് മഞ്ജുവിന് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. 2013-ൽ പുറത്തിറങ്ങിയ നോർത്ത് 24 കാതം എന്ന സിനിമയിലാണ് മഞ്ജു ആദ്യമായി അഭിനയിക്കുന്നത്. വെറുതെ അല്ല ഭാര്യയിൽ വരുന്നതിന് മുമ്പ് ലോഹിതദാസിന്റെ ചക്രം എന്ന സിനിമയിൽ ചെറിയ ഒരു വേഷത്തിൽ മഞ്ജു അഭിനയിച്ചിട്ടുണ്ടായിരുന്നു.

ടമാർ പടാർ, ഉട്യോപിയിലെ രാജാവ് എന്നീ സിനിമകളിലെ വേഷമാണ് മഞ്ജുവിനെ സിനിമ പ്രേക്ഷകർക്ക് ഇടയിൽ കൂടുതൽ സുപരിചിതയാക്കിയത്. നിരവധി സിനിമകളിൽ അതിന് ശേഷം മഞ്ജു അഭിനയിച്ചിട്ടുണ്ട്. മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, കുട്ടനാടൻ മാർപ്പാപ്പ, പഞ്ചവർണതത്ത, തൊട്ടപ്പൻ, ഭൂതകാലം, ക്രിസ്റ്റി തുടങ്ങിയ സിനിമകളിൽ സിനിമകളിൽ മഞ്ജു ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

ഏഷ്യാനെറ്റിലെ ബിഗ് ബോസിലെ മത്സരാർത്ഥിയായും മഞ്ജു തിളങ്ങിയിട്ടുണ്ട്. സീസൺ രണ്ടിലാണ് മഞ്ജു മത്സരാർത്ഥിയായത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ മഞ്ജുവിന്റെ വിശേഷങ്ങൾ അറിയാൻ മലയാളികൾ ഏറെ താല്പര്യം കാണിക്കാറുണ്ട്. മോഡേൺ ലുക്കിലുള്ള മഞ്ജുവിന്റെ ഏറ്റവും പുതിയ ഫോട്ടോസാണ് മലയാളികളുടെ മനസ്സ് കീഴടക്കിയത്. ഇത് എന്തൊരു മാറ്റമാണെന്ന് പലരും അഭിപ്രായപ്പെടുകയും ചെയ്തു.