‘ഇതായിരുന്നു ചീരു ആഗ്രഹിച്ചത്.. ഇനി ഇങ്ങനെയായിരിക്കും..’, അമ്മയാകാൻ ഒരുങ്ങി മേഘ്ന രാജ് – ഫോട്ടോസ് കാണാം

‘ഇതായിരുന്നു ചീരു ആഗ്രഹിച്ചത്.. ഇനി ഇങ്ങനെയായിരിക്കും..’, അമ്മയാകാൻ ഒരുങ്ങി മേഘ്ന രാജ് – ഫോട്ടോസ് കാണാം

മലയാളത്തിന്റെ പ്രിയനടി മേഘ്ന രാജിന്റെ ജീവിതത്തിൽ ഈ വർഷം നടന്ന ദുഖകരമായ സംഭവം തെന്നിന്ത്യൻ ആകെ ഞെട്ടിച്ച ഒരു വിഷയമായിരുന്നു. മേഘ്‌നയുടെ ഭർത്താവ് ചിരഞ്ജീവി സർജ ഹൃദയാഘാതം മൂലം ഈ വർഷം ജൂൺ ഏഴിനായിരുന്നു മരണപ്പെട്ടത്. കന്നഡ സിനിമ മേഖലയിലെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയായിരുന്നു അത്.

മറ്റൊരു ദുഖകരമായ വിഷയം എന്തായിരുന്നുവെന്ന് വച്ചാൽ ചീരഞ്ജീവി സർജ മരിക്കുമ്പോൾ മേഘ്‌നയുടെ വയറ്റിൽ മൂന്ന് മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ടായിരുന്നുവെന്നാണ്. അന്ന് ആ വാർത്ത കൂടി ചീരുവിന്റെ മരണവർത്തയോടൊപ്പം കേട്ടപ്പോൾ ഇരുവരുടെയും ആരാധകരെ ഏറെ സങ്കടത്തിൽ ആഴ്ത്തിയിരുന്നു. തന്റെ കുഞ്ഞ് ജനിച്ച് ഒരു നോക്ക് കാണാൻ ചീരു ഒരുപാട് ആഗ്രഹിച്ചിരുന്നു.

യക്ഷിയും ഞാനുമെന്ന മലയാള ചിത്രത്തിലായിരുന്നു മേഘ്‌ന ആദ്യമായി അഭിനയിച്ചത്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങൾക്കും ഒപ്പം മേഘ്ന അഭിനയിച്ചിട്ടുണ്ടായിരുന്നു. ചീരു മരിച്ചെങ്കിലും ചീരുവിന്റെ ഓർമ്മകൾ തന്നെ വിട്ട് ഒരിക്കലും പോകില്ലായെന്നും ചീരു ഒരിക്കലും താൻ സങ്കടപ്പെട്ട് ഇരിക്കുന്നത് കാണാൻ ആഗ്രഹിച്ചിരുന്നില്ലയെന്നും മേഘ്‌ന പങ്കുവെച്ചിരുന്നു.

ചിരിച്ചിരിക്കുന്ന ചീരുവിന്റെ ഫോട്ടോയ്‌ക്കൊപ്പം കുടുംബങ്ങൾ അതെ ചിരിയോടെ നിൽക്കുന്ന ചിത്രങ്ങൾ മേഘ്ന പോസ്റ്റ് ചെയ്തിരുന്നു ഒരു മാസം കഴിഞ്ഞ് മരണാന്തര ചടങ്ങിൽ. ചീരുവിന്റെ ആഗ്രഹം അതായിരുന്നു എന്നാണ് മേഘ്‌ന കുറിച്ചത്. ഇപ്പോഴിതാ കുഞ്ഞിന്റെ ജനനത്തിന്റെ മുന്നേ നടക്കുന്ന ബേബി ഷൗവർ ചടങ്ങിൽ ചീരുവിന്റെ കട്ടൗട്ടിനൊപ്പം ഇരിക്കുന്ന ഫോട്ടോ മേഘ്‌ന പങ്കുവെച്ചു.

നിരവയറുമായി മേഘ്ന സെറ്റ് സാരിയുടുത്ത് അതിസുന്ദരിയായിട്ടാണ് ചീരുവിന്റെ ഫോട്ടോയ്‌ക്കൊപ്പം ഇരുന്നത്. ഒരുപാട് താരങ്ങളും ആരാധകരുമാണ് മേഘ്‌നയുടെ ആ ഫോട്ടോയ്ക്ക് താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്. ചീരുവിനെ പോലെ ഞങ്ങളും മേഘ്‌നയെ ഇങ്ങനെ കാണാൻ ആണ് ആഗ്രഹിക്കുന്നതെന്നാണ് ആരാധകരും പറയുന്നത്.

CATEGORIES
TAGS