‘ത്രസിപ്പിക്കുന്ന നോട്ടവും അതീവ ഗ്ലാമറസ് ലുക്കിലും തിളങ്ങി നടി ഐശ്വര്യ മേനോൻ..’ – ഫോട്ടോസ് വൈറൽ

‘ത്രസിപ്പിക്കുന്ന നോട്ടവും അതീവ ഗ്ലാമറസ് ലുക്കിലും തിളങ്ങി നടി ഐശ്വര്യ മേനോൻ..’ – ഫോട്ടോസ് വൈറൽ

മലയാളത്തിലും തമിഴിലും ഒരുപാട് ആരാധകരുള്ള ശ്രദ്ധയായ ഒരു നടിയാണ് ഐശ്വര്യ മേനോൻ. മലയാളികൾക്ക് ഫഹദ് ഫാസിൽ നായകനായി എത്തിയ മൺസൂൺ മാങ്കോസ് എന്ന സിനിമയിലൂടെയാണ് ഐശ്വര്യയെ പരിചിതമായത്. ആകെ മലയാളത്തിൽ ഈ ഒരു ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളുവെങ്കിൽ കൂടിയും മികച്ച പ്രേക്ഷക അഭിപ്രായം നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

2012-ൽ ‘കടാലിൻ സോദപ്പുവാട് യെപ്പടി’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഐശ്വര്യ അഭിനയ രംഗത്തേക്ക് വരുന്നത്. അതിന്റെ തെലുഗ് പതിപ്പായ ‘ലൗ ഫൈലിയറിലും ഐശ്വര്യ അഭിനയിച്ചിരുന്നു. തമിഴിലാണ് ഐശ്വര്യ കൂടുതലായി അഭിനയിച്ചിട്ടുള്ളത്. 18 ലക്ഷത്തിൽ അധികം ഫോളോവേഴ്‌സാണ് ഐശ്വര്യയ്ക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലുള്ളത്.

പൊതുവേ ഐശ്വര്യ ഗ്ലാമറസ് വേഷങ്ങളിലും മോഡേൺ വേഷങ്ങളിലുമുള്ള ഫോട്ടോസാണ് താരം പോസ്റ്റ് ചെയ്യാറുള്ളത്. എല്ലാത്തിനും മികച്ച അഭിപ്രായവും അതുപോലെ തന്നെ സമൂഹമാധ്യമങ്ങളിൽ ഐശ്വര്യയുടെ ചിത്രങ്ങൾ എപ്പോഴും വൈറലാവാറുമുണ്ട്. ഐശ്വര്യ ജനിച്ചതും വളർന്നതുമെല്ലാം തമിഴ് നാട്ടിലെ ഈറോഡ് എന്ന സ്ഥലത്താണ്.

ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഐശ്വര്യയുടെ പുതിയ ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു. സ്കിൻ ഫിറ്റ് പോലത്തെ നീല നിറത്തിലുള്ള ഡ്രസ്സിലുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തത്. ഇന്നലെയാണ് താരം ഫോട്ടോ പോസ്റ്റ് ചെയ്തത്. മുംബൈയുടെ ആരാധകരായോ എന്നാണ് തമിഴ് നാട്ടിലുള്ള ഐശ്വര്യയുടെ ആരാധകരുടെ സംശയം.

ഐശ്വര്യയുടെ നോട്ടം ഒരു രക്ഷമയില്ലായെന്നാണ് ആരാധകർ പറയുന്നത്. സിനിമയിലെ രാജകുമാരിയാണെന്നും കണ്ണുകളിലെ ആ നോട്ടം തോക്കിൽ നിന്നുള്ള വെടിയുണ്ട പോലെയാണെന്നും ചിലർ കമന്റ് ഇട്ടിട്ടുണ്ട്. നാൻ സിറിത്താൽ എന്ന തമിഴ് ചിത്രത്തിലാണ് 25 കാരിയായ ഐശ്വര്യ അവസാനമായി അഭിനയിച്ചത്.

CATEGORIES
TAGS