‘ഇതെന്താ പാന്റ് ഇടാൻ മറന്നോ!! ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി മീര നന്ദൻ..’ – ഫോട്ടോസ് വൈറൽ

ഏഷ്യാനെറ്റിൽ സ്റ്റാർ സിംഗറിൽ മത്സരാർത്ഥിയായി പങ്കെടുക്കാൻ വന്ന് പിന്നീട് അതെ ഷോയിൽ അവതാരകയായി മാറുകയും ശേഷം സിനിമയിൽ നായികയായി അഭിനയിക്കുകയും ചെയ്ത ഒരാളാണ് നടി മീരാനന്ദൻ. സ്റ്റാർ സിംഗറിൽ മത്സരാർത്ഥിയായി പങ്കെടുക്കാൻ ഓഡിഷൻ എത്തുകയും അതിൽ രഞ്ജിനി ഹരിദാസിന് ഒപ്പം അവതാരകയായിതിളങ്ങാൻ ക്ഷണം ലഭിക്കുകയും ചെയ്ത മീര ഒരുപാട് ആരാധകരെ നേടിയെടുത്തു.

ദിലീപിന്റെ നായികയായി മുല്ല എന്ന സിനിമയിൽ മീരാനന്ദൻ അഭിനയിക്കാൻ അവസരം ലഭിച്ചു. ആദ്യ സിനിമയിൽ തന്നെ ഗംഭീര പ്രകടനം കാഴ്ചവച്ച മീരയ്ക്ക് നിരവധി സിനിമകളിൽ നിന്ന് അവസരം ലഭിച്ചു. നായികയായും സഹനടിയായും മീര നിരവധി സിനിമകളിൽ അഭിനയിച്ചു. 50-ൽ അധികം സിനിമകളിൽ മീര ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 2017 വരെ സിനിമയിൽ സജീവമായി നിന്നു.

സിനിമയിൽ അഭിനയിക്കുമ്പോൾ തന്നെ റേഡിയോ ജോക്കിയായി ജോലി ചെയ്തു മീര. ഇപ്പോൾ അജ്മാനിലെ ഗോൾഡ് എഫ്.എമ്മിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് താരം. ഇതിനിടയിൽ ടെലിവിഷനിൽ അവതാരകയായും മീര വരാറുണ്ട്. ഈ വർഷം സെപ്റ്റംബറിലാണ് മീരയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ലണ്ടനിൽ ജോലി ചെയ്യുന്ന ശ്രീജുവിനെയാണ് താരം വിവാഹം ചെയ്യുന്നത്. അടുത്ത വർഷമാണ് വിവാഹം.

വിവാഹ നിശ്ചയം കഴിഞ്ഞ താരം ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. മീര പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങൾക്ക് താഴെ വന്ന കമന്റുകൾ അത്ര നല്ലതല്ല. മിനി ഫ്രോക്ക് പോലെയുള്ള ഔട്ട് ഫിറ്റിൽ ഹോട്ട് ലുക്കിൽ തിളങ്ങിയ മീരയുടെ ആ പോസ്റ്റിന് താഴെ പാന്റ് ഇടാൻ മറന്നോ, കൈയ്ക്ക് നീളം കൂടിയപ്പോൾ കാലിന് നീളം കുറഞ്ഞു തുടങ്ങിയ മോശംകമന്റുകളും വന്നിരുന്നു. മീര അതിനൊന്നും പ്രതികരിച്ചിട്ടില്ല.