‘സെർബിയയിൽ അവധി ആഘോഷിച്ച് മീര നന്ദൻ, ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് താരം..’ – ചിത്രങ്ങൾ വൈറൽ

സ്റ്റാർ സിംഗറിന്റെ വേദിയിൽ മത്സരാർത്ഥിയായി വന്ന് പിന്നീട് അവതാരകയായി മാറിയ താരമാണ് നടി മീര നന്ദൻ. ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന സിനിമയിൽ നായികയായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് മീര നന്ദൻ. സ്റ്റാർ സിംഗറിൽ അവതാരകയായി തിളങ്ങി നിൽക്കുമ്പോഴാണ് സിനിമയിൽ അവസരം ലഭിക്കുന്നത്. മീര നന്ദൻ അത് വളരെ ഭംഗിയായി അവതരിപ്പിച്ചു.

ആദ്യ സിനിമയ്ക്ക് ശേഷം മീരയ്ക്ക് ഒരുപാട് അവസരങ്ങൾ ലഭിച്ചു. തമിഴിലും തെലുങ്കിലുമൊക്കെ മീര അഭിനയിച്ചു. നായികയായി അധികം തിളങ്ങാൻ സാധിച്ചിട്ടില്ലെങ്കിലും മീര സഹനടി റോളുകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചു. കറൻസി, പുതിയ മുഖം, പുള്ളിമാൻ, എൽസമ്മ എന്ന ആൺകുട്ടീ, ഒരിടത്തൊരു പോസ്റ്റുമാൻ, സീനിയേഴ്സ്, മൈലാഞ്ചി മൊഞ്ചുള്ള വീട്, കടൽ കടന്നൊരു മാത്തുക്കുട്ടി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ഗോൾഡ് കോയിൻസ് ആയിരുന്നു മീരയുടെ അവസാനം ഇറങ്ങിയത്. അതിന് ശേഷം മീര സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തു. ദുബൈയിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് മീര ഇപ്പോൾ. ഈ കഴിഞ്ഞ വർഷമായിരുന്നു മീരയുടെ വിവാഹനിശ്ചയം. ഈ വർഷം വിവാഹം ഉണ്ടായിരിക്കുമെന്നുള്ള സൂചനകൾ മീര തന്നിട്ടുണ്ടായിരുന്നു. എന്നാലും എന്റെ അളിയാ എന്ന സിനിമയിലൂടെ കഴിഞ്ഞ വർഷം മീര തിരിച്ചുവരവ് നടത്തിയിരുന്നു.

അതേസമയം സെർബിയയിൽ അവധി ആഘോഷിക്കാൻ പോയ മീരയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മിനി ഡ്രെസ്സിൽ ഗ്ലാമറസ് ലുക്കിൽ മീര ചിത്രങ്ങളിൽ തിളങ്ങുകയും ചെയ്തിട്ടുണ്ട്. സുഹൃത്തുക്കൾ ഒപ്പം സെർബിയയിൽ സമയം ചിലവഴിക്കുന്ന ചിത്രങ്ങളാണ് മീര നന്ദൻ പങ്കുവച്ചിരിക്കുന്നത്. ഇത് മീര നന്ദൻ തന്നെയാണോ എന്ന് ആരാധകരിൽ ചിലർ ചിത്രങ്ങൾ കണ്ടിട്ട് താരത്തിനോട് ചോദിച്ചിട്ടുമുണ്ട്.