‘ബോളിവുഡിന്റെ പ്രണയ ജോഡി! മകൾ ആരാധ്യയ്ക്ക് ഒപ്പം വിവാഹ വാർഷികം ആഘോഷിച്ച് ഐശ്വര്യ..’ – ചിത്രം പങ്കുവച്ച് താരം

മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് നടി ഐശ്വര്യ റായ്. മിസ് ഇന്ത്യയായും മിസ് വേൾഡ് ആയുമൊക്കെ തിരഞ്ഞെടുക്കപ്പെട്ട ഐശ്വര്യയെ സിനിമയിലേക്ക് കൊണ്ടുവരുന്നത് മണിരത്‌നമാണ്. മണിരത്‌നം സംവിധാനം ചെയ്ത ഇരുവർ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ റായ് സിനിമയിലേക്ക് എത്തുന്നത്. തമിഴിലൂടെയാണ് അരങ്ങേറ്റമെങ്കിലും ഐശ്വര്യ തിളങ്ങിയത് ബോളിവുഡ് സിനിമ മേഖലയിലാണ്.

ബോളിവുഡ് സിനിമ മേഖലയിൽ ആയത് കൊണ്ട് തന്നെ ഐശ്വര്യയുടെ സ്വകാര്യ ജീവിതവും ഏറെ ചർച്ചകൾ വഴിയൊരുക്കിയിരുന്നു. സൽമാൻ ഖാനായുള്ള ബന്ധവും അതിന് ശേഷം വിവേക് ഒബ്‌റോയിയായിട്ടുള്ള പ്രണയവുമൊക്കെ ഐശ്വര്യയുടെ ഏറെ ചർച്ചയിട്ടുണ്ട്. ധൂം 2-വിന്റെ സമയത്താണ് ഐശ്വര്യ അഭിഷേക് ബച്ചനുമായി പ്രണയത്തിലാവുന്നത്. 2007-ൽ ഐശ്വര്യയും അഭിഷേകും തമ്മിൽ വിവാഹിതരാവുകയും ചെയ്തു.

വലിയയൊരു താരകുടുംബത്തിലേക്ക് ഐശ്വര്യ എത്തിയതോടെ കൂടുതൽ ചർച്ചകളിൽ താരത്തിന്റെ പേര് വന്നു. 2011-ൽ ആരാധ്യ എന്ന പേരിൽ ഒരു മകളും താരദമ്പതികൾക്ക് ജനിച്ചു. ബോളിവുഡിലെ പെർഫെക്ട് കപ്പിൾസ് ആണ് ഐശ്വര്യയും അഭിഷേകും. ഇപ്പോഴിതാ വിവാഹിതരായിട്ട് 17 വർഷങ്ങൾ കഴിഞ്ഞിരിക്കുകയാണ്. ഈ കഴിഞ്ഞ ഏപ്രിൽ 20 -നായിരുന്നു അഭിഷേകിന്റെയും ഐശ്വര്യയുടെയും വിവാഹ വാർഷികം.

മകൾ ആരാധ്യയ്ക്ക് ഒപ്പം പതിനേഴാം വിവാഹ വാർഷികം ആഘോഷമാക്കിയിരിക്കുകയാണ് ഐശ്വര്യ. ഇതിന്റെ ചിത്രങ്ങൾ ഐശ്വര്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ആരാധകരും താരങ്ങളും ഉൾപ്പടെ നിരവധി പേരാണ് ഐശ്വര്യയ്ക്ക് വിവാഹ വാർഷികം ആശംസിച്ച് കമന്റുകൾ ഇട്ടത്. എല്ലാവരും ആരാധ്യയെ കുറിച്ചാണ് കൂടുതൽ എഴുതിയിരിക്കുന്നത്. അടുത്ത നായിക എന്നാണ് ആരാധ്യയെ വിശേഷിപ്പിച്ചിരിക്കുന്നത്.