‘പഴയ സ്വപ്നക്കൂടിലെ കമല തന്നെയാണോ ഇത്!! ഹോട്ട് ലുക്കിൽ ഞെട്ടിച്ച് മീര ജാസ്മിൻ..’ – ഫോട്ടോസ് വൈറൽ

എ.കെ ലോഹിതദാസ് സംവിധാനം ചെയ്ത ‘സൂത്രധാരൻ’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി മീര ജാസ്മിൻ. കസ്തൂരിമാൻ, ഗ്രാമഫോൺ, സ്വപ്നക്കൂട് തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ മീര, പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ, സംസ്ഥാന അവാർഡുകളും കരസ്ഥമാക്കി. പിന്നീട് ഒരേ കടൽ എന്ന സിനിമയിലെ പ്രകടനത്തിനും മീരയ്ക്ക് സംസ്ഥാന അവാർഡ് കിട്ടി.

തമിഴിൽ മികച്ച പ്രകടനം കാഴ്ചവച്ച മീര അവിടെയും അവാർഡുകൾ വാരിക്കൂട്ടി. മികച്ച സിനിമകളിലാണ് മീര ജാസ്മിൻ മിക്കപ്പോഴും നായികയായി അഭിനയിച്ചിട്ടുള്ളത്. പക്ഷേ ഇടയ്ക്ക് ചില മോശം സിനിമകളിൽ അഭിനയിച്ചതോടെ കരിയർ ഗ്രാഫും താഴേക്ക് പോയി. എങ്കിലും മീര ജാസ്മിൻ എന്ന നടിയെ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് ഒരു ശക്തമായ തിരിച്ചുവരവും മീരയുടെ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.

ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മീര ജാസ്മിൻ നായികയായി തന്നെ കഴിഞ്ഞ വർഷം തിരിച്ചുവരവ് നടത്തി. സിനിമ പരാജയപ്പെട്ടെങ്കിലും പ്രേക്ഷകർ മീരയുടെ വരവ് സ്വീകരിച്ചു. വെറുമൊരു തിരിച്ചുവരവ് ആയിരുന്നില്ല. അടിമുടി മാറി, ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ഉൾപ്പടെ നടത്തിയായിരുന്നു മീര മടങ്ങിയെത്തിയത്. സോഷ്യൽ മീഡിയകളിലും കൂടുതൽ സജീവമായി നിൽക്കാൻ തുടങ്ങി.

ഈ കഴിഞ്ഞ ദിവസമായിരുന്നു മീരയുടെ നാല്പത്തിയൊന്നാം ജന്മദിനം. ജന്മത്തിന് തനിക്ക് ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് മീര ജാസ്മിൻ ഒരു സ്റ്റോറി പങ്കുവച്ചിരുന്നു. തൂവെള്ള നിറത്തിലെ ഒരു നൈറ്റ് ഡ്രസ്സ് ധരിച്ചുള്ള ഫോട്ടോയാണ് അതിനൊപ്പം മീര ജാസ്മിൻ ഇട്ടത്. പഴയ സ്വപ്നക്കൂടിലെ കമല തന്നെയാണോ ഇതെന്ന് മലയാളികൾ ഒരുനിമിഷം സംശയിച്ചുപോകും.