‘അമേരിക്കയിൽ ചുറ്റിക്കറങ്ങി അവതാരക മീര അനിൽ, എന്തൊരു സ്റ്റൈൽ എന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

സിനിമ താരങ്ങളെ പോലെ തന്നെ സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ളവരാണ് ടെലിവിഷൻ അവതാരകർ. ഒരു ചാനൽ ഷോ മികവുറ്റ രീതിയിൽ അവതരണം ചെയ്തു ശ്രദ്ധനേടുന്നവർക്ക് സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരെ ലഭിക്കാറുണ്ട്. മലയാളത്തിൽ നിരവധി പേർ ഇത്തരത്തിൽ അവതാരകരായി ശ്രദ്ധനേടിയെടുത്തിട്ടുണ്ട്. ഇങ്ങനെ മലയാളികളുടെ ശ്രദ്ധനേടിയ ഒരാളാണ് മീര അനിൽ.

ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിൽ അവതാരകയായി മലയാളികളുടെ മനസ്സിൽ ഇടം നേടിയ മീരയ്ക്ക് സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുണ്ട്. കോമഡി സ്റ്റാറിന് ശേഷം നിരവധി സ്റ്റേജ് ഷോകളിലും അവാർഡ് നൈറ്റുകളിൽ മറ്റ് ചാനൽ പ്രോഗ്രാമുകളിലുമെല്ലാം മീര അവതാരകയായി തിളങ്ങിയിട്ടുണ്ട്. ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് അമേരിക്കയിലാണ് മീര ഇപ്പോൾ.

അവിടെ എത്തിയ ശേഷം അമേരിക്കയിലെ പല സ്ഥലങ്ങളിൽ സന്ദർശിച്ച ശേഷമുള്ള ചിത്രങ്ങൾ മീര പങ്കുവച്ചിട്ടുണ്ട്. യൂണിവേഴ്സൽ സ്റ്റുഡിയോയും ജുറാസിക് പാർക്കും എല്ലാം സന്ദർശിച്ചതിന്റെ ചിത്രങ്ങളാണ് മീര പങ്കുവച്ചിട്ടുള്ളത്. ഇത് മിയാമി ബീച്ചിൽ കറുപ്പ് സാരിയിൽ പൊളി ലുക്കിൽ നിൽക്കുന്ന ഫോട്ടോസും മീര പോസ്റ്റ് ചെയ്തിട്ടുണ്ട്. മെയ് പതിനെട്ടിന് നടക്കുന്ന പ്രോഗ്രാമിന് വേണ്ടിയാണ് അമേരിക്കയിൽ എത്തിയത്.

അത് വരെയുള്ള ദിവസങ്ങളിൽ യാത്രകളിൽ മുഴുകിയിരിക്കുകയാണ് താരം. സിനിമ, കോമഡി, ഗായക സംഘം തന്നെ പ്രോഗ്രാമിൽ പങ്കെടുക്കാൻ മീരയ്ക്ക് ഒപ്പമുണ്ട്. സോഷ്യൽ മീഡിയയിൽ ചിലപ്പോഴൊക്കെ അവതരണത്തിന്റെ പേരിൽ ട്രോളുകളിലും മീര ഇടംപിടിക്കാറുണ്ട്. താരങ്ങളോട് ചോദിക്കുന്ന ചോദ്യങ്ങൾ പലപ്പോഴും അവർ തിരിച്ചടിച്ചുകൊടുക്കാറുണ്ട്. ഇതാണ് പിന്നീട്ട് ട്രോളന്മാർ ഏറ്റെടുത്ത് മീരയെ എയറിൽ ആക്കാറുള്ളത്.