‘നമ്മുടെ പേർസണൽ ലൈഫിൽ തലയിടാൻ വരരുതെന്ന് പറഞ്ഞാലും ആളുകൾ കമന്റ് ഇടും..’ – പ്രതികരിച്ച് നടി മീനാക്ഷി

ടെലിവിഷൻ ഷോകളിലൂടെയും സിനിമകളിലൂടെയും മലയാളികളുടെ മനസ്സിൽ സ്ഥാനം നേടി എടുത്തിട്ടുള്ള ഒരാളാണ് നടി മീനാക്ഷി രവീന്ദ്രൻ. നായികനായകൻ എന്ന പ്രോഗ്രാമിൽ മത്സരാർത്ഥിയായി വന്ന മീനാക്ഷി പിന്നീട് ഉടൻ പണം എന്ന ഷോയുടെ അവതാരകയായി മാറിയിരുന്നു. ഇതിനിടയിൽ സിനിമകളിൽ അഭിനയിക്കാനും അവസരം ലഭിച്ചു. മീനാക്ഷി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമ റിലീസിന് ഒരുങ്ങുകയാണ്.

സിനിമയുടെ പ്രൊമോഷന്റെ ഭാഗം കഴിഞ്ഞ ദിവസം ലുലു മാളിൽ എത്തിയപ്പോൾ മീനാക്ഷി ധരിച്ച വസ്ത്രത്തിന്റെ പേരിൽ ചില വിമർശന കമന്റുകൾ അതിന് താഴെ വന്നിരുന്നു. ഇതിന് മുമ്പും മീനാക്ഷിയ്ക്ക് ഇതുപോലെ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷന് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അവതാരക ഈ വിഷയമായി ബന്ധപ്പെട്ട് ചോദിച്ചപ്പോൾ മീനാക്ഷി ഇതേ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്.

“ഞാൻ ഇതിനോട് പ്രതികരിക്കുന്നേയില്ല.. രണ്ട് കൈയും കൂട്ടിയടിച്ചാൽ മാത്രമല്ലേ ശബ്ദം കേൾക്കൂ.. ഒരു കൈ അവിടെയിരുന്ന് അടിച്ചോട്ടെ.. അപ്പോൾ ശബ്ദം ഉണ്ടാകില്ലല്ലോ.. നമ്മൾ ഒന്നാമത് ഈ മീഡിയയിൽ നിൽക്കുമ്പോൾ ഇതൊക്കെ കേൾക്കാൻ തയാറായിട്ട് വേണം നിൽക്കാൻ.. അല്ലാതെ നാട്ടുകാർ എല്ലാം എന്നെ ഇഷ്ടപ്പെടണം, അല്ലേൽ ഞാൻ ചെയ്യുന്നതൊക്കെ ഇഷ്ടപ്പെടണം എന്നൊന്നും എനിക്ക് പറയാൻ പറ്റത്തില്ല. പ്രിയങ്ക ചോപ്ര ഏതൊരു ഇന്റർവ്യൂവിൽ പറഞ്ഞതുപോലെ നമ്മുടെ ജീവിതത്തിന്റെ 90 ശതമാനം പ്രേക്ഷകർക്കാണ്.

പേർസണൽ ലൈഫിൽ എത്രയോക്കെ ആളുകൾ കമന്റ് പറയണ്ടാണെന്ന് പറഞ്ഞാലും ആളുകൾ അത് പറയും. അതൊരിക്കലും നടക്കുന്ന കാര്യമല്ല. പ്രൊഫെഷണലി നമ്മളെ വിമർശിക്കുന്നതിന് ഒപ്പം നമ്മൾ അവർക്ക് ഇഷ്ടമല്ലാത്തത് പോലെയോ അല്ലെങ്കിൽ സൊ കോൾഡ് സംസ്കാരത്തിന് എതിരെ നമ്മൾ പ്രവർത്തിക്കുന്നതായി അവർക്ക് തോന്നുമ്പോഴോ ആ ഒരു വിമർശനം വരും. നമ്മുക്ക് അതിൽ പ്രതേകിച്ച് ഒന്നും ചെയ്യാനില്ല. വായടച്ച് നമ്മുടെ ഇഷ്ടത്തിന് അങ്ങ് ജീവിക്കുക എന്നേയുള്ളൂ.. ഞാൻ അതാണ് ചെയ്യുന്നത്. അതുകൊണ്ട് സമാധാനത്തിൽ മുന്നോട്ട് പോകുന്നുണ്ട്..”, മീനാക്ഷി പറഞ്ഞു.