‘ഒരു കൊച്ചു കുട്ടിയെ പോലെ മഴയത്ത് ഡാൻസ് ചെയ്‌ത്‌ നടി മായ വിശ്വനാഥ്, ഹോട്ടെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

2003-ൽ ഇറങ്ങിയ സദാനന്ദന്റെ സമയം എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് നടി മായ വിശ്വനാഥ്. അതിന് മുമ്പ് ചെറിയ വേഷങ്ങൾ മായ ചെയ്തിട്ടുണ്ട്. 2004-ൽ പുറത്തിറങ്ങിയ ചതിക്കാത്ത ചന്തു എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ കഥാപാത്രമാണ് മായയ്ക്ക് ഒരുപാട് ശ്രദ്ധ നേടിക്കൊടുത്ത സിനിമ. അതിൽ നവ്യയുടെ കൂട്ടുകാരിയുടെ റോളിലാണ് മായ അഭിനയിച്ചിരുന്നത്.

രാഷ്ട്രം, മൂന്നാമതൊരാൾ, പകൽ, ഹാലോ, കേരള പൊലീസ്, തന്മാത്ര, പകൽ നക്ഷത്രങ്ങൾ, കളേഴ്സ്, ഗീതാഞ്ജലി, ആൾരൂപങ്ങൾ, അനന്തഭദ്രം, പട്ടാഭിരാമൻ, ആറാട്ട്, സിബിഐ 5 തുടങ്ങിയ സിനിമകളിൽ മായ അഭിനയിച്ചിട്ടുമുണ്ട്. കഴിഞ്ഞ വർഷമിറങ്ങിയ വാശി എന്ന സിനിമയാണ് മായയുടെ അവസാനമായി പുറത്തിറങ്ങിയത്. ഇത് കൂടാതെ നിരവധി ടെലിവിഷൻ പരമ്പരകളിലും മായ അഭിനയിച്ചിട്ടുണ്ട്.

അമ്മ, കുഞ്ഞിക്കൂനൻ, മാനസ മൈന, മിഴി രണ്ടിലും, സൂര്യകാലടി, സൂര്യകാന്തി തുടങ്ങിയ പരമ്പരകളിൽ മായ അഭിനയിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിനിയായ മായ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. പലപ്പോഴും അഭിമുഖങ്ങളിൽ അവതാരകർ ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണ് താരം എന്തുകൊണ്ട് വിവാഹം ചെയ്തില്ലെന്നത്. മാതാപിതാക്കൾക്കും സഹോദരിയുടെ മകനും ഒപ്പമാണ് മായ താമസിക്കുന്നത്.

സോഷ്യൽ മീഡിയയിൽ മായ വളരെ സജീവമായി ഇപ്പോൾ നിൽക്കുന്ന ഒരാളാണ്. ഇപ്പോഴിതാ തന്റെ വീടിന്റെ മുകളിലെ ടെറസിൽ ഒരു കൊച്ചു കുട്ടിയെ പോലെ മഴയത്ത് ഡാൻസ് ചെയ്യുന്ന ഒരു വീഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് മായ. ഹോട്ട് എന്നും സാരിയിൽ ഇതുപോലെ ഡാൻസ് ചെയ്യുമോ എന്നിങ്ങനെ പലരും കമന്റുകൾ ഇട്ടിട്ടുണ്ട്. ചില അ ശ്ലീല കമന്റുകളും വീഡിയോയ്ക്ക് താഴെ വന്നിട്ടുണ്ട്.