‘മുപ്പത്തിയഞ്ചാം ജന്മദിനം ആഘോഷിച്ച് നടി ഭാമ, ആശംസകൾ നേർന്ന് സഹതാരങ്ങൾ..’ – വീഡിയോ വൈറൽ

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ഭാമ. ആദ്യ സിനിമയിലെ പ്രകടനം കൊണ്ട് തന്നെ ഒരുപാട് ആരാധകരെ നേടിയെടുത്ത ഭാമ പിന്നീട് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കുകയും ചെയ്തിരുന്നു. ജയസൂര്യ-ഭാമ കോമ്പിനേഷനിൽ നിരവധി സൂപ്പർഹിറ്റ് സിനിമകൾ വന്നതോടെ മികച്ച താരജോഡികളായി ഇരുവരും മാറി.

2017 വരെ ഭാമ സിനിമയിൽ സജീവമായി നിന്നിട്ടുണ്ട്. മലയാളം കൂടാതെ തെലുങ്ക്, കന്നഡ ഭാഷകളിലെ ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്. 2017-ൽ ഇറങ്ങിയ രാഗ എന്ന കന്നഡ ചിത്രത്തിലാണ് ഭാമ അവസാനമായി അഭിനയിച്ചത്. 2020-ൽ വിവാഹിതയായ ഭാമ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. ഇനി സിനിമയിലേക്ക് തന്നെ തിരിച്ചുവരുമോ എന്നതും ഭാമ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

അരുൺ ജഗദീഷ് എന്നാണ്‌ ഭാമയുടെ ഭർത്താവിന്റെ പേര്. ഗൗരി എന്നാണ് ഭാമയുടെ മകളുടെ പേര്. ഈ കഴിഞ്ഞ ദിവസമാണ് ഭാമ തന്റെ മുപ്പത്തിയഞ്ചാം ജന്മദിനം ആഘോഷിച്ചത്. മെയ് 23-നായിരുന്നു ഭാമയുടെ ജന്മദിനം. കഴിഞ്ഞ ദിവസം ആഘോഷങ്ങളുടെ ചിത്രങ്ങളും ഭാമ പോസ്റ്റ് ചെയ്തിരുന്നു. ആശംസകൾ അറിയിച്ച എല്ലാവർക്കും ഭാമ നന്ദി പറയുകയും ചെയ്തിരുന്നു. സഹതാരങ്ങൾ ഉൾപ്പടെയുള്ളവർ ആശംസകൾ നേരുകയും ചെയ്തിരുന്നു.

അതേസമയം ആഘോഷ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഇട്ട ഫോട്ടോയുടെ താഴെ ഒരാൾ ‘ഭർത്താവും മകളും ആഘോഷങ്ങളിൽ ഇല്ലായിരുന്നല്ലോ..’ എന്ന് ചോദ്യം ചോദിച്ചിരുന്നു. അതിന് ഭാമ മറുപടി നൽക്കുകയും ചെയ്തു. ജോലിയുടെ ഭാഗമായി താൻ കണ്ണൂർ ആണെന്നും മകളും ഭർത്താവും കൊച്ചിയിൽ ആണെന്നും ആയിരുന്നു ഭാമയുടെ മറുപടി. ഇരുവരും തമ്മിൽ പിരിഞ്ഞെന്ന രീതിയിൽ ഇടയ്ക്ക് ഗോസിപ്പുകൾ വന്നിരുന്നു.