‘അമ്പോ!! ഇതാണ് മേക്കോവർ, കിടിലം ലുക്കിൽ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ..’ – ഫോട്ടോസ് വൈറൽ
മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ എന്ന അറിയപ്പെടുന്ന താരമാണ് നടി മഞ്ജു വാര്യർ. വിവാഹബന്ധം വേർപെടുത്തിയത് ശേഷം സിനിമയിൽ അതിശക്തമായി തിരിച്ചുവരവ് നടത്തിയ മഞ്ജു വാര്യർ ചുരുങ്ങിയ വർഷം കൊണ്ട് തന്നെ പഴയ പ്രീതി പ്രേക്ഷകരിൽ നിന്ന് തിരിച്ചുപിടിച്ചു. കൂവിയെക്കൊണ്ട് തന്നെ കൈയടിപ്പിക്കുക എന്ന് കേട്ടപോലെ ആയിരുന്നു മഞ്ജു വാര്യരുടെ വളർച്ച.
ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടുള്ള പ്രതിസന്ധികളെ എല്ലാം തരണം ചെയ്ത മഞ്ജു വാര്യർ സിനിമയിൽ ആ തളർച്ചകൾ ചവിട്ടുപടിയായി ഉപയോഗിച്ച് തന്റേതായ ഒരു സ്ഥാനം നേടിയത് ആളാണ് താരം. മലയാള സിനിമയിൽ സൂപ്പർസ്റ്റാറുകൾ ഒരുപാട് പേരുണ്ട്. പക്ഷേ ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണം ഉള്ള ഒരേയൊരാൾ അത് മഞ്ജു വാര്യരാണ്.
മഞ്ജു വാര്യർ നായികയായി അഭിനയിക്കുന്ന സിനിമകളിൽ നായകന്മാരില്ലേലും തീയേറ്ററുകളിൽ ആളുകൾ എത്തുന്നതുകൊണ്ടാണ് ആ വിളിപേര് താരത്തിന് ലഭിച്ചത്. നായികാപ്രാധാന്യമുള്ള സിനിമകളായിരുന്നു മഞ്ജു വാര്യർ തിരിച്ചുവരവിൽ കൂടുതലും അഭിനയിച്ചത്. തിരിച്ചുവരവിൽ മലയാളത്തിന്റെ എവർഗ്രീൻ കോമ്പോ മോഹൻലാൽ-മഞ്ജു വാര്യർ ജോഡി സിനിമകൾ വന്നു.
42-കാരിയായ മഞ്ജു വാര്യർ ലുക്കിന്റെ കാര്യത്തിൽ പുതുമുഖ നടിമാരെ വെല്ലുന്ന ലുക്കാണ്. അടുത്തിടെ മഞ്ജു വാര്യരുടെ ഓരോ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ ഗൃഹലക്ഷ്‍മിക്ക് വേണ്ടി മഞ്ജു വാര്യർ ചെയ്ത ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. നടനും ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കി എടുത്ത ചിത്രങ്ങളാണ് ഇവ.
പുതിയ ലക്കം ഗൃഹാലക്ഷ്മിയുടെ കവർ ചിത്രം മഞ്ജു വാര്യരുടെ ഈ ഫോട്ടോയാണ്. ആൻ അഗസ്റ്റിൻ, അനുപമ പരമേശ്വരൻ, ഗൗരി ജി കിഷൻ, ശ്രിന്ദ, മഹിമ നമ്പ്യാർ തുടങ്ങിയ നടിമാർ ഫോട്ടോയുടെ താഴെ കമന്റുകൾ ഇട്ടിട്ടുണ്ട്. മഞ്ജു വാര്യർ പ്രായം കൂടുന്നതിന് അനുസരിച്ച് ചെറുപ്പക്കാരി ആവുകയാണല്ലോ എന്നാണ് ആരാധകർ പറയുന്നത്.