‘എന്റെ നട്ടെല്ലും ഉറ്റ സുഹൃത്തും! ഇത് ആരാ ചേച്ചിയെന്ന് ആരാധകർ..’ – ജന്മദിന ആശംസ നേർന്ന് മഞ്ജു വാര്യർ

തമിഴ് നാട്ടിലെ നാഗർകോവിൽ മലയാളി കുടുംബത്തിൽ ജനിച്ച് പിന്നീട് മലയാള സിനിമയിലൂടെ തന്നെ ശ്രദ്ധനേടി മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന ലേബലിലേക്ക് എത്തിയ താരമാണ് നടി മഞ്ജു വാര്യർ. സാക്ഷ്യം എന്ന മലയാള സിനിമയിലൂടെയാണ് മഞ്ജു അഭിനയ രംഗത്തേക്ക് വരുന്നത്. 1995-ൽ പുറത്തിറങ്ങിയ ആദ്യ സിനിമയ്ക്ക് ശേഷം നാല് വർഷം മഞ്ജു വളരെ സജീവമായി അഭിനയ രംഗത്ത് തുടർന്നു.

പിന്നീട് ദിലീപുമായി വിവാഹിതയായ മഞ്ജു കുടുംബത്തിന്റെ കാര്യങ്ങൾ നോക്കുന്നതിലേക്ക് ഒതുങ്ങി കൂടി. മകളുടെ പഠനവും വീട്ടുകാര്യങ്ങളും നോക്കി നിന്ന് മഞ്ജുവിന്റെ സിനിമയിലേക്ക് തിരിച്ചുവരവ് പ്രേക്ഷകരും പണ്ട് മുതലേ ആഗ്രഹിച്ചതാണ്. ദിലീപുമായി ബന്ധം വേർപിരിഞ്ഞ ശേഷം മഞ്ജു വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തി. ഏകമകളായ മീനാക്ഷി അച്ഛനൊപ്പം നിൽക്കാൻ തീരുമാനം എടുക്കുകയും ചെയ്തിരുന്നു.

അതിന് ശേഷമാണ് മഞ്ജു സിനിമയിലേക്ക് മടങ്ങിയെത്തുന്നത്. മികച്ച വേഷങ്ങളിലൂടെ തന്റെ സ്ഥാനം മഞ്ജു തിരികെപ്പിടിച്ചു. കരിയറിന്റെ പീക്കിൽ നിൽക്കുന്ന സമയത്തായിരുന്നു മഞ്ജു വിവാഹിതയായി സിനിമയിൽ നിന്ന് ആദ്യം ബ്രേക്ക് എടുത്തിരുന്നത്. അതുകൊണ്ട് തന്നെ മഞ്ജുവിന്റെ തിരിച്ചുവരവ് ആരാധകരും ആഘോഷമാക്കി. ഇന്ന് കൈനിറയെ സിനിമകളും അന്യഭാഷാ ചിത്രങ്ങളുമുള്ള ഒരാളാണ് മഞ്ജു.

സമൂഹ മാധ്യമങ്ങളിൽ മഞ്ജു സജീവമായി നിൽക്കാറുണ്ട്. ഇപ്പോഴിതാ സുഹൃത്തിന്റെ ജന്മദിനത്തിൽ മഞ്ജു പങ്കുവച്ച പോസ്റ്റാണ് വൈറലായത്. “നട്ടെല്ലും ഉറ്റ സുഹൃത്തിനും ജന്മദിനാശംസകൾ.. ബിനീഷ് ചന്ദ്ര നിങ്ങൾക്ക് മികച്ച ഒരു വർഷം ആശംസിക്കുന്നു! നിന്റെ എല്ലാ സ്വപ്നങ്ങളും സഫലമാകട്ടെ..”, മഞ്ജു കുറിച്ചു. എന്നാൽ ഇതാരാണെന്നാണ് പലരും ചോദിക്കുന്നത്. നേരത്തെയും ഇരുവരും ഒരുമിച്ചുള്ള ഫോട്ടോസ് വന്നിട്ടുണ്ട്.