‘കുടുംബത്തിന് ഒപ്പം താജ് മഹൽ സന്ദർശിച്ച് അമൃത സുരേഷ്, ഗോപിയേട്ടൻ എവിടെയെന്ന് കമന്റ്..’ – ഫോട്ടോസ് വൈറൽ

പിന്നണി ഗായികയായി മലയാള സിനിമയിൽ കഴിവ് തെളിയിച്ച് കഴിഞ്ഞിട്ടുള്ള ഒരാളാണ് അമൃത സുരേഷ്. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിൽ മത്സരാർത്ഥിയായി വന്ന് ഇന്ന് നിരവധി സിനിമകളിൽ പാടി കഴിഞ്ഞ അമൃതയ്ക്ക് സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുമുണ്ട്. അമൃതയുടെ പുതിയ വിശേഷങ്ങൾ അറിയാൻ മലയാളി ആസ്വാദകർ ഏറെ താല്പര്യം കാണിക്കാറുമുണ്ട്. 2007 മുതൽ സജീവമായി നിൽക്കുന്ന ഒരാളാണ് അമൃത.

ഇപ്പോൾ കുടുംബത്തിന് ഒപ്പം അവധി ആഘോഷിക്കാൻ പോയിരിക്കുകയാണ് അമൃത. അമൃതയുടെ അമ്മ ലൈല, മകൾ അവന്തിക എന്നിവർക്ക് ഒപ്പം ഉത്തർ പ്രദേശിലെ വൃന്ദാവനിൽ നിൽക്കുന്ന ചിത്രങ്ങൾ ഈ കഴിഞ്ഞ ദിവസം അമൃത പങ്കുവച്ചിട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെ ആഗ്രയിലെ താജ് മഹൽ സന്ദർശിച്ചതിന്റെ ചിത്രങ്ങളും അമൃത സുരേഷ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ്.

“ക്യാപ്ഷൻ ആവശ്യമില്ലാത്ത ചിത്രം..”, എന്ന് കുറിച്ചുകൊണ്ടാണ് അമൃത അമ്മയ്ക്കും മകൾക്കും ഒപ്പം താജ് മഹലിന് മുന്നിൽ നിൽക്കുന്ന ചിത്രം ആദ്യം പങ്കുവച്ചത്. പിന്നീട് താജ് മഹലിന്റെ പല കോണുകളിൽ നിന്നുള്ള ഫോട്ടോസും അമൃത പോസ്റ്റ് ചെയ്തു. ഗോപി ചേട്ടൻ വന്നില്ലേ എന്നൊക്കെയുള്ള പരിഹാസ കമന്റുകളും ചിത്രത്തിന് താഴെ വന്നിട്ടുണ്ട്. എന്തിനാണ് ഷൂസിന് മുകളിൽ കവർ ഇട്ടിരിക്കുന്നതെന്നും ചിലർ ചോദിച്ചിട്ടുണ്ട്.

നടൻ ബാലയുമായുള്ള വിവാഹമോചനത്തിന് ശേഷം അമൃത സംഗീതസംവിധായകനായ ഗോപി സുന്ദറുമായി ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇരുവരും ഇപ്പോൾ ഒരുമിച്ചല്ല എന്നാണ് പുറത്തുവന്നിട്ടുള്ളത്. ഇതിന് പിന്നാലെയാണ് പോസ്റ്റുകൾക്ക് താഴെ കളിയാക്കി കമന്റുകൾ വരാൻ തുടങ്ങിയത്. അതുപോലെ ആദ്യ ഭർത്താവ് ബാലയുമായും ഈ അടുത്തിടെ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടായിരുന്നു.