‘മലയാളത്തിലെ അജിത് കുമാറോ മഞ്ജു!! ബിഎംഡബ്ല്യു ബൈക്കിൽ ചുറ്റിക്കറങ്ങി താരം..’ – ഫോട്ടോസ് വൈറൽ

ലേഡി സൂപ്പർസ്റ്റാർ എന്ന ലേബലിൽ അറിയപ്പെടുന്ന താരസുന്ദരിയാണ് നടി മഞ്ജു വാര്യർ. സിനിമയിൽ വന്ന സമയത്ത് നാല് വർഷത്തെ അഭിനയംകൊണ്ട് തന്നെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ മഞ്ജു വർഷങ്ങൾക്ക് ശേഷം തിരിച്ചുവന്നപ്പോൾ ഇരുകൈയും നീട്ടി നമ്മൾ സ്വീകരിച്ചു. തിരിച്ചുവന്ന ശേഷം കഴിഞ്ഞ 9 വർഷത്തിൽ അധികമായി മഞ്ജു സിനിമയിൽ തന്നെ സജീവമായി നിൽക്കുന്ന ഒരാളുകൂടിയാണ്.

വെറുമൊരു തിരിച്ചുവരവ് എന്ന് പറഞ്ഞാൽ അത് ചെറുതായി പോകും. തിരിച്ചുവരവിൽ തമിഴിലും അരങ്ങേറിയ മഞ്ജു ധനുഷിന്റെയും അജിത്തിന്റെയും നായികയായി ഇതിനോടകം അഭിനയിച്ചിട്ടുമുണ്ട്. അജിത്തിന് ഒപ്പം അഭിനയിക്കുന്ന സമയം മുതൽ വേറെയൊരു മഞ്ജുവിനെയാണ് മലയാളികൾ കാണാൻ തുടങ്ങിയത്. അജിത്തിന് ഒപ്പം ബൈക്ക് യാത്രകൾ പോവുകയും പിന്നീട് സ്വന്തമായി ബൈക്ക് വാങ്ങിക്കുകയും ചെയ്തു.

ഈ വർഷം ഫെബ്രുവരിയിലാണ് മഞ്ജു ബിഎംഡബ്ല്യുവിന്റെ ജിഎസ് 1250 ബൈക്ക് വാങ്ങിയത്. ഇപ്പോഴിതാ അജിത്തിനെ പ്രചോദനമാക്കി മഞ്ജു ബൈക്കിൽ യാത്ര പോയിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങൾ മഞ്ജു തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. മലയാളത്തിലെ അജിത് കുമാറായി മഞ്ജു വാര്യർ മാറിയോ എന്നാണ് മലയാളികൾ ഒന്നടങ്കം ചിത്രങ്ങൾ കണ്ടിട്ട് ചോദിച്ചത്. ബിനീഷ് ചന്ദ്രനാണ് ചിത്രങ്ങൾ എടുത്തത്.

“നിനക്ക് ഇത് പറ്റും പെണ്ണേ..”, എന്ന ക്യാപ്ഷനോടെയാണ് മഞ്ജു ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. അജിത് കുമാർ, ഇൻസ്പിരേഷൻ, ട്രാവൽ തുടങ്ങിയ ഹാഷ് ടാഗുകളും ഒപ്പം ചേർത്തിട്ടുണ്ട്. പേളി മാണി, ഗീതു മോഹൻദാസ്, ശിവദ, അശ്വതി ശ്രീകാന്ത്, അൽഫോൻസ് പുത്രൻ, ജൂഡ് ആന്തണി ജോസഫ് തുടങ്ങിയവർ ചിത്രങ്ങൾക്ക് താഴെ കമന്റുമായി വന്നു. ഫോട്ടോ കണ്ടപ്പോൾ ആദ്യം അജിത്തിനെയാണ് മനസിലേക്ക് ഓർമ്മ വന്നതെന്ന് പലരും കമന്റും ചെയ്തിട്ടുണ്ട്.