‘ക്ഷേത്രത്തിൽ ചുറ്റുവിളക്ക് തെളിയിച്ച് നടി നിരഞ്ജന അനൂപ്, ദേവിയെ പോലെയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ലോഹം എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച് ചലച്ചിത്ര മേഖലയിലേക്ക് എത്തിയ താരമാണ് നടി നിരഞ്ജന അനൂപ്. ആ സിനിമയുടെ സംവിധായകനായ രഞ്ജിത്തിന്റെ ബന്ധു കൂടിയാണ് നിരഞ്ജന. രഞ്ജിത്തിനോട് അവസരം ചോദിച്ചുവാങ്ങി അഭിനയിച്ചു തുടങ്ങിയതാണെന്ന് നിരഞ്ജന തന്നെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. രണ്ടാമത്തെ ചിത്രവും രഞ്ജിത്തിന്റെ തന്നെയായിരുന്നു.

ആദ്യം മോഹൻലാലിന് ഒപ്പം പിന്നീട് മമ്മൂട്ടി ചിത്രത്തിലും അഭിനയിക്കാൻ തുടക്കത്തിൽ തന്നെ നിരഞ്ജനയ്ക്ക് ഭാഗ്യം ലഭിച്ചു. ഗൂഢാലോചന എന്ന സിനിമയിലാണ് നിരഞ്ജന ആദ്യമായി നായികയായി അഭിനയിക്കുന്നത്. അതിന് ശേഷം നിരവധി സിനിമകളിൽ നിരഞ്ജന അഭിനയിച്ചിട്ടുണ്ട്. നായികയായും സഹനടിയായുമൊക്കെ നിരഞ്ജന സിനിമയിൽ ഇതിനോടകം തിളങ്ങിയിട്ടുമുണ്ട്.

ഈ വർഷം പുറത്തിറങ്ങിയ എങ്കിലും ചന്ദ്രികേ എന്ന സിനിമയാണ് അവസാനം പുറത്തിറങ്ങിയത്. അതിലും ടൈറ്റിൽ റോളിൽ നായികയായി തന്നെയാണ് നിരഞ്ജന അഭിനയിച്ചത്. ഇതുകൂടാതെ നിരഞ്ജന അഭിനയിക്കുന്ന നിരവധി സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്. ബെർമുഡ, പല്ലൊട്ടി 90സ് കിഡ്സ്, അവൾ, ദി സീക്രെട്ട് ഓഫ് വുമൺ തുടങ്ങിയ സിനിമകളാണ് നിരഞ്ജനയുടെ അന്നൗൻസ് ചെയ്തിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമായ നിരഞ്ജന ഇപ്പോഴിതാ അമ്പലത്തിൽ ചുറ്റുവിളക്ക് കത്തിക്കുന്ന ചിത്രങ്ങൾ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുന്നത്. ഭക്തിസാന്ദ്രമായ ചിത്രങ്ങൾ ആരാധകരുടെ മനസ്സിന് കുളിർമ നൽകുകയും ചെയ്തിട്ടുണ്ട്. അക്ഷയ് കുമാർ ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. നർത്തകി കൂടിയായ നിരഞ്ജനയുടെ ശിഷ്യകളുടെ അരങ്ങേറ്റം ഈ കഴിഞ്ഞ ആഴ്ച നടന്നത് വീഡിയോ വൈറൽ ആയിരുന്നു.