സിനിമയിൽ അഭിനയിക്കുന്ന താരങ്ങൾ മറ്റ് സംരംഭങ്ങൾ തുടങ്ങുന്നത് ഒരു പതിവ് കാഴ്ചയാണ്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ താരങ്ങൾക്ക് സിനിമയ്ക്ക് പുറത്ത് പല ബിസിനെസ് സംരംഭങ്ങൾ ഉണ്ടെന്ന് ഒട്ടുമിക്ക പ്രേക്ഷകർക്ക് അറിയാവുന്ന കാര്യമാണ്. നടൻ ദിലീപ് ദേ പുട്ട് എന്ന റെസ്റ്റോറന്റ്, ധർമ്മജൻ ആരംഭിച്ച ധർമുസ് ഫിഷ് ഹബ്, ഇങ്ങനെ പല മേഖലകളിൽ സിനിമ താരങ്ങൾ അഭിനയത്തോടൊപ്പം കൈ വെക്കാറുണ്ട്.
നടിമാരിൽ ഭൂരിഭാഗം പേരും ഡിസൈനർ ബൗട്ടിക് തുടങ്ങാറാണ് പതിവ്. അതിനൊരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ് നടി നമിത പ്രമോദ്. നമിത പുതിയതായി കൊച്ചി പനമ്പള്ളി നഗറിൽ ഒരു കഫേ തുടങ്ങിയിരിക്കുകയാണ്. സമ്മർ ടൌൺ റെസ്റ്റോ കഫേ എന്നാണ് അതിന്റെ പേര്. ഈ കഴിഞ്ഞ ദിവസമാണ് നമിതയുടെ കഫേയുടെ ഉദ്ഘാടനം വളരെ ആഘോഷപൂർവം നടന്നത്.
മലയാള സിനിമയിലെ ഒരുപിടി യുവ താരസുന്ദരികൾ ഒരുമിച്ചാണ് കട ഉദ്ഘാടനം ചെയ്തത്. അപർണ ബാലമുരളി, മിയ, അനു സിത്താര, രജീഷ വിജയൻ എന്നിവർക്ക് ഒപ്പം നമിതയും ചേർന്നാണ് കടയുടെ നാട മുറിച്ചത്. സമൂഹ മാധ്യമങ്ങളിൽ ഒക്കെ ഇതിന്റെ വീഡിയോസും ഫോട്ടോസും നമിത പങ്കുവച്ചിരുന്നു. ഇപ്പോഴിതാ കടയുടെ ആദ്യ ദിനങ്ങളിൽ തന്നെ ഒരു സർപ്രൈസ് അതിഥി എത്തിയിരിക്കുകയാണ്.
നമിത തന്നെ അതിന്റെ സന്തോഷം പങ്കുവച്ചു. മെഗാസ്റ്റാർ മമ്മൂട്ടിയുടെ കഫേയിൽ വളരെ സർപ്രൈസായി എത്തിയത്. പനമ്പള്ളി നഗറിൽ തന്നെയാണ് മമ്മൂട്ടി താമസിക്കുന്നത്. “ആരാണ് സമ്മർ ടൗൺ റെസ്റ്റോ കഫേ സന്ദർശിച്ചതെന്ന് നോക്കൂ. ഇതിൽ കൂടുതൽ ഞങ്ങൾക്ക് ഒന്നും ചോദിക്കാനില്ല.. അതിശയിപ്പിച്ചതിന് നന്ദി മമ്മുക്ക..”, മമ്മൂക്കയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് നമിത കുറിച്ചു.