അമ്പത് വർഷത്തിൽ അധികം മലയാള സിനിമ അടക്കിഭരിച്ചുകൊണ്ട് ഇരിക്കുന്ന സൂപ്പർസ്റ്റാറാണ് നടൻ മമ്മൂട്ടി. അഭിനയത്തോടൊപ്പം സിനിമയോടുമുള്ള അതിയായ ആവേശം ഇന്നും പ്രേക്ഷകർക്ക് മമ്മൂട്ടിയിൽ കാണാൻ സാധിക്കും. ദേശീയ അവാർഡുകളും സംസ്ഥാന അവാർഡുകളും എല്ലാം വാരിക്കൂട്ടിയ മമ്മൂട്ടി ഇന്ന് തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങൾ പലരും ഞെട്ടിക്കാറുണ്ട്. ഒപ്പം വന്നവരും പിന്നീട് വന്നവരുമൊക്കെ ഫീൽഡ് ഔട്ടായി കഴിഞ്ഞെങ്കിലും മമ്മൂട്ടിയും ഇപ്പോഴും നമ്പർ വൺ ആണ്.
അഭിനയം പോലെ തന്നെ പ്രേക്ഷകർ മമ്മൂട്ടിയെ കുറിച്ച് പറയുന്ന ഒന്നാണ് സുന്ദര്യവും ലുക്കും. 71-ക്കാരനായ മമ്മൂട്ടി തന്റെ അഭിനയ ജീവിതത്തിൽ എപ്പോഴും കാത്തുസൂക്ഷിക്കുന്ന ഒന്നാണ് ലുക്ക്. പല യുവനടന്മാരെയും വെല്ലുന്ന രീതിയിലുള്ള ലുക്കാണ് മമ്മൂട്ടി സിനിമയിലും ജീവിതത്തിലും കാത്തുസൂക്ഷിക്കുന്നത്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ഫോട്ടോസ് വരുമ്പോൾ പോലും പല മലയാളികളും ഒന്നടങ്കം ഞെട്ടിപോവാറുണ്ട്.
ഇപ്പോഴിതാ മലയാളികൾക്ക് വീണ്ടും അത്ഭുതമായി തീർന്നിരിക്കുകയാണ് ഒരിക്കൽ കൂടി മമ്മൂട്ടി. താരസംഘടനയായ അമ്മയുടെ മീറ്റിംഗിൽ പങ്കെടുക്കുന്ന വേണ്ടി എത്തിയപ്പോഴുള്ള മമ്മൂട്ടിയുടെ ലുക്കാണ് ശ്രദ്ധനേടുന്നത്. മീറ്റിംഗിലേക്ക് വരുന്നതിന് മുമ്പ് തന്നെ മമ്മൂട്ടി ഇതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഷാനി ഷാക്കിയെടുത്ത ചിത്രങ്ങളാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
ലാൻഡ് റോവറിന്റെ ഡിഫൻഡർ വണ്ടിക്ക് ഒപ്പം സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന മമ്മൂട്ടിയെ ആരായാലും ഒന്ന് നോക്കി നിന്നുപോകും എന്നതാണ് സത്യം. ഇത്രയും ലുക്കുള്ള ഒരു നടൻ ഇന്ന് മലയാള സിനിമയിൽ ഇല്ലെന്ന് അടിവര ഇട്ടുപറയുന്നതിന് ഒപ്പം തന്നെ ചെറുപ്പക്കാർക്ക് പോലും ഭീഷണിയാകുന്ന രീതിയിലാണ് മമ്മൂട്ടി ചുള്ളനായി നിൽക്കുന്നത്. മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ യുവനടിമാരുടെ കമന്റുകളുടെ മേളമാണ്.