‘നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു? ബ്രൈഡ് ടു ബി ഫോട്ടോഷൂട്ടുമായി താരം..’ – ആശംസകളുമായി ആരാധകർ

രാജീവ് രവി ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി അഹാന കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മൂത്തമകളായ അഹാന സിനിമയിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ധാരാളം ആരാധകരെ നേടിയെടുത്തിട്ടുണ്ട്. അടി, പാച്ചുവും അത്ഭുതവിളക്കും എന്നീ സിനിമകളാണ് അഹാനയുടെ അവസാനമായി പുറത്തിറങ്ങിയത്. ഇതിൽ അടിയിൽ നായികാ വേഷമാണ് അഹാന ചെയ്തത്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ അഹാന ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ആരാധകർക്ക് ഇടയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. ‘ബ്രൈഡ് ടു ബി’ എന്ന ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് അഹാന പങ്കുവച്ചത്. താരത്തിന്റെ വിവാഹമാണോ എന്നാണ് എല്ലാവരുടെയും സംശയം. നടി അർച്ചന കവി ഉൾപ്പടെയുള്ളവർ അഹാനയ്ക്ക് ആശംസകൾ അറിയിച്ച് കമന്റുകളും ഇട്ടിട്ടുണ്ട്.

ഇതെപ്പോൾ സംഭവിച്ചു, ആരാണ് വരൻ, സിനിമ നടനാണോ എന്നിങ്ങനെ പോകുന്നു ആരാധകരുടെ സംശയങ്ങൾ. ഇതിനൊന്നും തന്നെ താരം മറുപടി കൊടുത്തിട്ടില്ല. അഹാനയുടെ വിവാഹം ആണെന്ന് തന്നെയാണ് പലരും വിശ്വസിച്ചിരിക്കുന്നത്. “ബ്രൈഡ് ടു ബി.. ജീവിതത്തിൽ ഒരു പുതിയ വഴിത്തിരിവ്..”, എന്ന ക്യാപ്ഷനോടെയാണ് അഹാന ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഫോട്ടോയിൽ അഹാനയെ കാണാൻ സുന്ദരിയായിട്ടുമുണ്ട്.

വിവാഹം ആണെന്ന് കരുതിയവർക്ക് തെറ്റി. യഥാർത്ഥത്തിൽ ഒരു പരസ്യ ചിത്രത്തിന് വേണ്ടിയുള്ള ഒരു ഫോട്ടോഷൂട്ട് ആയിരുന്നു ഇതെന്ന് പുറത്തുവരുന്ന വിവരം. മെറാൾഡ ജൂവൽസിന്റെ ജൂവലറിയുടെ പരസ്യത്തിന് വേണ്ടിയാണ് അഹാന ഇത്തരമൊരു ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. സത്യം മനസ്സിലാക്കിയ അർച്ചന കവി, ഞാൻ അത് തിരിച്ചെടുക്കുന്നു എന്നും പരസ്യത്തിന് ആശംസകൾ എന്നും കമന്റും നൽകി.