‘ആകാശദൂതിലെ ആനി ആണോ ഇത്!! നടി മാധവിയുടെ പുത്തൻ ലുക്ക് കണ്ട് അമ്പരന്ന് മലയാളികൾ..’ – ഫോട്ടോസ് വൈറൽ

തെന്നിന്ത്യൻ, ഹിന്ദി സിനിമകളിൽ ഇരുപത് വർഷത്തോളം നിറഞ്ഞ് നിന്നെയൊരു നായികയാണ് നടി മാധവി. ഒരു വടക്കൻ വീരഗാഥയിലെ ഉണ്ണിയാർച്ചയായും ആകാശദൂതിലെ ആനിയായും മലയാളികളുടെ മനസ്സിൽ ഇടം നേടിയിട്ടുള്ള മാധവി എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളുകൂടിയാണ്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലും അഭിനയിച്ചിട്ടുള്ള മാധവി, എൺപതുകളിൽ സിനിമ മേഖലയിൽ അടക്കിഭരിച്ചു.

1996-ൽ വിവാഹിതയായ ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. വിവാഹശേഷം അമേരിക്കയിലേക്ക് പോയ മാധവി അവിടെ സ്ഥിര താമസമായി. ഇപ്പോൾ അമേരിക്കയിലെ ന്യൂ ജേഴ്സിയിലാണ് മാധവിയും കുടുംബവും താമസിക്കുന്നത്. ആന്ധ്രപ്രദേശിലെ ഏലൂരിൽ ജനിച്ച മാധവി കൂടുതൽ നേട്ടമുണ്ടാക്കിയത് മലയാളത്തിൽ അഭിനയിച്ച ശേഷമാണ്. നിരവധി അവാർഡുകൾ മാധവിക്ക് ലഭിച്ചു.

300-ന് അടുത്ത് സിനിമകളിലാണ് മാധവി അഭിനയിച്ചിട്ടുള്ളത്. കനക വിജയലക്ഷ്മി എന്നായിരുന്നു മാധവിയുടെ യഥാർത്ഥ പേര്. സിനിമയിൽ വന്ന ശേഷമാണ് മാധവി ആ പേര് സ്വീകരിച്ചത്. ഫർമസിസ്റ്റിക്കൽ ബിസിനെസ്സ് മാനായ റാൽഫ് ശർമ്മയാണ് താരത്തിന്റെ ഭർത്താവ്. മൂന്ന് പെൺകുട്ടികളാണ് മാധവിക്ക് ഉള്ളത്. എല്ലാവരും അമേരിക്കയിൽ തന്നെയാണ് താമസിക്കുന്നത്.

അതേസമയം മാധവിയുടെ പുതിയ ഫോട്ടോസാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ആ പഴയ ഉണ്ണിയാർച്ചയും ആനിയും ഒക്കെയാണോ ഇതെന്ന് പലർക്കും സംശയം തോന്നിപോലും. മൂന്ന് വലിയ പെൺകുട്ടികളുടെ അമ്മയായി മാറിയ മാധവി ലുക്ക് കൊണ്ടും ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. 28 വർഷങ്ങൾക്ക് ഇപ്പുറം മാധവിയെ കാണുമ്പോൾ തന്നെ പല മലയാളികളും അമ്പരന്ന് പോയിട്ടുമുണ്ട്.