‘താഹിർ മട്ടാഞ്ചേരിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് മലയാള സിനിമ, സമീറിനെ ആശ്വസിപ്പിച്ച് മമ്മൂട്ടി..’ – വീഡിയോ കാണാം

പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളറും, സംവിധായകനും ഛായാഗ്രാഹകനും നിർമ്മാതാവായുമായ സമീർ താഹിറിന്റെ പിതാവുമായ താഹിർ മട്ടാഞ്ചേരിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് മലയാള സിനിമ ലോകം. ഹൃദയാഘത്തെ തുടർന്ന് ഈ കഴിഞ്ഞ ദിവസമാണ് താഹിർ മരിച്ചത്. പുതിയ സിനിമയുടെ ലൊക്കേഷനായ പാലക്കാട്ടേക്ക് പോകുന്ന സമയത്തായിരുന്നു അന്ത്യം സംഭവിച്ചത്. 67 വയസ്സായിരുന്നു.

താഹിറിനെ അവസാനമായി ഒരു നോക്ക് കാണാൻ മലയാള സിനിമ ലോകം ഒഴുകിയെത്തി. മമ്മൂട്ടി, ഫഹദ് ഫാസിൽ, ടോവിനോ തോമസ്, ബേസിൽ ജോസഫ്, നസ്രിയ, ജ്യോതിർമയി, രമേശ് പിഷാരടി, സംവിധായകരായ അമൽ നീരദ്, മഹേഷ് നാരായണൻ, മധു സി നാരായണൻ തുടങ്ങി നിരവധി പേർ അദ്ദേഹത്തിന് അന്ത്യാഞ്ജലി എത്തി. മകൻ സമീർ ഇവരിൽ മിക്കവർക്കും ഒപ്പം വർക്ക് ചെയ്തിട്ടുണ്ട്.

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, തമാശ, സുഡാനി ഫ്രം നൈജീരിയ, തല്ലുമാല തുടങ്ങിയ സിനിമകളുടെ ചുക്കാൻ പിടിച്ചത് താഹിർ മട്ടാഞ്ചേരി ആയിരുന്നു. കലൂർ മാതൃഭൂമിക്ക് സമീപം സൗഹൃദം ലൈനിലാണ് താമസിക്കുന്നത്. 1995-ൽ ലൊക്കേഷൻ മാനേജർ ആയിട്ടാണ് താഹിർ ജോലി ആരംഭിക്കുന്നത്. മകൻ മകൻ സമീർ സംവിധാനമ ചെയ്ത നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമിയിലൂടെ പ്രൊഡക്ഷൻ കൺട്രോളറായി.

താഹിറിന്റെ മറ്റൊരു മകനായ സനു താഹിറും സിനിമയിൽ ഛായാഗ്രാഹകനും നിർമ്മാതാവും ആണ്. രോമാഞ്ചത്തിന്റെ ക്യാമറാമാൻ സനു ആയിരുന്നു. സമീറിന്റെ പടയാണ് ക്യാമറാമാനായി ചെയ്ത അവസാനമിറങ്ങിയ ചിത്രം. ബിഗ് ബി ആയിരുന്നു സമീറിന്റെ ആദ്യ ഛായാഗ്രാഹക ചിത്രം. ചാപ്പാ കുരിശ് എന്ന സിനിമയിലൂടെ സംവിധാന രംഗത്തും സമീർ ചുവടുവെക്കുകയും മികച്ച ന്യൂ ജൻ സംവിധായകരിൽ ഒരാളായി മാറുകയും ചെയ്തു.