‘ഗ്രാൻഡ് മാസ്റ്ററിനെ വെല്ലുന്ന ഐറ്റം തന്നെ!! സംഹാര മൂർത്തിയായി മമ്മൂട്ടിയുടെ ക്രിസ്റ്റഫർ..’ – കേക്ക് മുറിച്ച് അണിയറ പ്രവർത്തകർ

‘ഗ്രാൻഡ് മാസ്റ്ററിനെ വെല്ലുന്ന ഐറ്റം തന്നെ!! സംഹാര മൂർത്തിയായി മമ്മൂട്ടിയുടെ ക്രിസ്റ്റഫർ..’ – കേക്ക് മുറിച്ച് അണിയറ പ്രവർത്തകർ

മമ്മൂട്ടിയെ നായകനാക്കി ഉണ്ണി കൃഷ്ണൻ ബി സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ അങ്ങനെ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഏറെ നാളത്തെ മമ്മൂട്ടി ആരാധകരുടെ കാത്തിരിപ്പ് അവസാനിച്ചു. മികച്ച അഭിപ്രായം നേടിയ നൻപകൽ നേരത്ത് മയക്കത്തിന് ശേഷം ഇറങ്ങിയ ചിത്രം കൂടിയാണ് ക്രിസ്റ്റഫർ. ആറാട്ടിന് ശേഷം ഉദയകൃഷ്ണയും ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ക്രിസ്റ്റഫർ.

ആറാട്ടിന് ക്ഷീണം ക്രിസ്റ്റഫറിലൂടെ ഇരുവരും മാറ്റിയെടുത്തിരിക്കുകയാണ്. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ പ്രതികരണം അത്തരത്തിലാണ്. ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും സിനിമയ്ക്ക് വേണ്ടി ഒരുപാട് ഹോം വർക്കുകൾ ചെയ്തിട്ടുണ്ടെന്ന് ചിത്രത്തിൽ നിന്ന് വ്യക്തമാണ്. സിനിമാറ്റോഗ്രാഫിയും ബി.ജി.എമുമാണ് സിനിമയിൽ ഏറ്റവും മികച്ച നിൽക്കുന്നതെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നുണ്ട്.

മമ്മൂട്ടിയുടെ പൊലീസ് റോൾ കരിയറിലെ തന്നെ മികച്ച പൊലീസ് വേഷങ്ങളിൽ ഒന്നാണ്. ഇതുപോലെയൊരു പൊലീസ് ഓഫീസറെയാണ് കേരളം ആഗ്രഹിക്കുന്നത്. മമ്മൂട്ടിയുടെ സ്വാഗും സ്റ്റൈലിനും ഈ പ്രായത്തിലും ഒരു മാറ്റവും വന്നിട്ടില്ല. ഐശ്വര്യ ലക്ഷ്മി, സ്നേഹ, ഷൈൻ ടോം ചാക്കോ, വിനയ് റായ് എന്നിവരുടെ കഥാപാത്രങ്ങളിലെ പ്രകടനങ്ങളും മികച്ചതായിരുന്നു എന്ന് പ്രേക്ഷകർ പറയുന്നു.

ഫസ്റ്റ് ഹാഫിലാണ്‌ ത്രില്ലിംഗ് എലെമെന്റുകൾ കൂടുതലായി ഉളളത്. സെക്കന്റ് ഹാഫിലേക്ക് എത്തുമ്പോൾ ക്ലൈമാക്സ് പോർഷനിൽ ട്വിസ്റ്റും ഗംഭീരമായിരുന്നു. ഉദയകൃഷ്ണയുടെ ഉണ്ണിക്കൃഷ്ണന്റെയും കിടിലം തിരിച്ചുവരവായി എന്ന് പ്രേക്ഷകർ തന്നെ വിലയിരുത്തുന്നു. സിനിമയുടെ പ്രേക്ഷക പ്രതികരണവും വിജയവും അണിയറ പ്രവർത്തകരും കേക്ക് മുറിച്ച് ആഘോഷിച്ചിരിക്കുകയാണ്.

CATEGORIES
TAGS