‘അടുത്തടുത്ത് രണ്ട് വേർപാടുകൾ! വേദന പങ്കുവച്ച് മമ്മൂട്ടിയുടെ സഹോദരൻ..’ – ചിത്രവുമായി ഇബ്രാഹിംകുട്ടി

മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയുടെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട വർഷങ്ങളിൽ ഒന്നാണ് ഇപ്പോൾ കടന്നുപോയികൊണ്ടിരിക്കുന്നത്. ഈ വർഷം ഏപ്രിലിൽ ആയിരുന്നു മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ അദ്ദേഹത്തെയും കുടുംബത്തെയും വിട്ട് പോയത്. ആ സങ്കടത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ സഹോദരി ആമീന ഈ കഴിഞ്ഞ ദിവസം മരണത്തിന് കീഴടക്കിയത്.

അടുത്തടുത്തുള്ള ഈ വേർപാടുകൾ മമ്മൂട്ടിയെ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തിനെ ഒന്നടങ്കം സങ്കടത്തിൽ ആഴത്തിരിക്കുകയാണ്. ഈ കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങളിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട മമ്മൂട്ടി അതിൽ പങ്കെടുത്തിരുന്നില്ല. സഹോദരിയുടെ മരണത്തിന് തൊട്ടടുത്ത ദിവസമായിരുന്നു ആ ചടങ്ങ് നടന്നത്. അതിനാൽ തന്നെ താരം എത്തിയിരുന്നില്ല.

മമ്മൂട്ടിയുടെ അനിയനും നടനുമായ ഇബ്രാഹിംകുട്ടി തന്റെ ഉമ്മയുടെയും സഹോദരിയുടെയും വേർപാട് സഹിക്കാൻ പറ്റാതെ ആ വേദന സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. “അടുത്തടുത്ത് രണ്ട് വേർപാടുകൾ..”, എന്ന തലക്കെട്ടോടെ ഇബ്രാഹിംകുട്ടി ഉമ്മയ്ക്കും സഹോദരിക്കും ഒപ്പം ഇരിക്കുന്ന ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. വാക്കുകൾകൊണ്ട് പലരും അദ്ദേഹത്തെ ആശ്വസിപ്പിച്ചു.

കോട്ടയം ജില്ലയിലെ വൈക്കത്തിന് അടുത്തുളള ചെമ്പ് എന്ന സ്ഥലത്താണ് മഹാനടൻ ജനിച്ചത്. മമ്മൂട്ടിക്ക് ഏറെ പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നായ അവിടെയാണ് താരം തന്റെ കുട്ടിക്കാലം കുടുംബത്തിന് ഒപ്പം കൂടുതലായി ചിലവഴിച്ചിട്ടുളളത്. ആറ് മക്കളുള്ള കുടുംബത്തിലായിരുന്നു മമ്മൂട്ടി ജനിച്ചത്. അതും ആ കുടുംബത്തിലെ ഏറ്റവും മൂത്തമകനായി മമ്മൂട്ടി ജനിച്ചത്. ഇബ്രാഹിംകുട്ടി, സക്കറിയ, ആമീന, സൗദ, ഷഫീന എന്നിങ്ങനെയാണ് സഹോദരങ്ങളുടെ പേര്.