‘ഇരുട്ടിന്റെ രാജാവ്!! സോഷ്യൽ മീഡിയ അടക്കി ഭരിച്ച് മമ്മൂട്ടിയുടെ പുതിയ ലുക്ക്..’ – വീഡിയോ വൈറൽ

മമ്മൂട്ടി എന്ന നടൻ അഭിനയത്തിലൂടെ ഈ എഴുപതാം വയസ്സിലും മലയാളികളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അഭിനയം പോലെ തന്നെ പ്രേക്ഷകർ എപ്പോഴും മമ്മൂട്ടി എന്ന് കേൾക്കുമ്പോൾ പറയുന്ന ഒരു കാര്യമാണ് മമ്മൂട്ടിയുടെ ലുക്ക്. എഴുപതാം വയസ്സിൽ മുപ്പതുകാരന്റെയും നാല്പതുകാരന്റെയും ലുക്ക് നിലനിർത്താൻ മമ്മൂട്ടിക്കും ഇന്നും സാധിക്കുന്നത് ആർക്കും മനസ്സിലാവാത്ത ഒരു കാര്യമാണ്.

ഇന്ത്യൻ സിനിമയെ പോലും അതിശയിപ്പിക്കുന്ന മമ്മൂട്ടിയുടെ ലുക്കിനെ കുറിച്ച് മിക്കപ്പോഴും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടെ ലുക്ക് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ‘ഡാർക്ക് കിംഗ് – പ്രപഞ്ചത്തിന്റെ സ്രഷ്ടാവ്’ എന്ന കൺസെപ്റ്റിൽ മമ്മൂട്ടി ചെയ്ത ഒരു ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടുന്നത്.

ശരിക്കും ഒരു ഹോളിവുഡ് നടനെ വെല്ലുന്ന ലുക്കിലാണ് മമ്മൂട്ടിയെ ഇതിൽ കാണാൻ സാധിക്കുന്നത്. ഒരു വീഡിയോയോട് കൂടിയാണ് മമ്മൂട്ടി ലുക്ക് പുറത്തുവിട്ടത്. മാർവെൽ സ്റ്റുഡിയോസ് കേരളത്തിൽ എത്തിയാൽ ഡോക്ടർ സ്ട്രൻജായി മമ്മൂക്കയെ തന്നെ തിരഞ്ഞെടുക്കുമെന്ന് ആരാധകർ അഭിപ്രായപ്പെട്ടു. മനോരമ കലേണ്ടറിന് വേണ്ടിയാണ് മമ്മൂട്ടി ഈ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.

ഫാഷൻ മോങ്ങർ അച്ചുവാണ് ഈ കൺസെപ്റ്റ് ചെയ്തിരിക്കുന്നത്. അമൃത സി.ആറാണ് മമ്മൂട്ടിയുടെ ഈ കോസ്റ്റിയൂമിന്റെ ഫാഷൻ ഡിസൈനർ. ടിജോ ജോണാണ് മമ്മൂട്ടിയുടെ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. കറുത്ത സ്യുട്ട് ധരിച്ച് സ്റ്റൈലിഷ് ലുക്കിലുള്ള മമ്മൂട്ടിയെ ഇതേ വേഷത്തിൽ തന്നെ ഒരു കഥാപാത്രം കാണാൻ ആഗ്രഹിക്കുന്നുണ്ടെന്നും ആരാധകർ അഭിപ്രായപ്പെട്ടു.