‘ആരും നോക്കി നിന്നുപോകും!! നീല സാരിയിൽ തിളങ്ങി നടി മാളവിക മേനോൻ..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ അഭിനയിക്കുന്ന ഒട്ടുമിക്ക താരങ്ങളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവമായി നിൽക്കുന്നവരാണ്. ആരാധകരുമായി സംവദിക്കാൻ ഇത്തരം പ്ലാറ്റുഫോമുകൾ താരങ്ങൾക്ക് സഹായമാവാറുണ്ട്. അതുപോലെ തന്നെ തങ്ങളുടെ പുതിയ സിനിമ വിശേഷങ്ങളും പോസ്റ്ററുകളും സ്വകാര്യ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളുമെല്ലാം ഇതിലൂടെ പങ്കുവെക്കാറുണ്ട്.

ചിലർ വല്ലപ്പോഴും മാത്രമാണ് ഇത് ചെയ്യുന്നതെങ്കിൽ ചില താരങ്ങൾ വളരെ അധികം സജീവമാണ്. അത്തരത്തിൽ ഒരാളാണ് നടി മാളവിക മേനോൻ. വെറും സിനിമ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും ഡാൻസ് റീൽസും പോസ്റ്റ് ചെയ്ത പോകുന്ന ഒരാളല്ല മാളവിക. മറ്റു താരങ്ങളുടെ പോസ്റ്റുകളിൽ കമന്റുകൾ ഇടുകയും തന്റെ അഭിപ്രായം പങ്കുവെക്കുകയും ചെയ്യുന്ന ഒരാളാണ് മാളവിക.

അതുകൊണ്ട് തന്നെ മാളവികയ്ക്ക് ഒരുപാട് ആരാധകരുമുണ്ട്. സിനിമയിൽ മലയാള തനിമയുള്ള നടിമാർ ഇന്നത്തേക്ക് കാലത്ത് വളരെ കുറവാണെങ്കിലും മാളവിക ആ കാര്യത്തിലും മുന്നിൽ തന്നെയാണ്. മലയാള തനിമയുള്ള ഒരു അഭിനയത്രിയാണ് മാളവിക. ഒരു സമയം വരെ മാളവിക തനി നാടൻ വേഷങ്ങളിലുളള ഫോട്ടോസ് മാത്രമായിരുന്നു ആരാധകർക്ക് ഒപ്പം പങ്കുവച്ചിരുന്നത്.

പിന്നീട് മോഡേൺ, ഗ്ലാമറസ് വസ്ത്രങ്ങളിലും മാളവിക ചിത്രങ്ങൾ പങ്കുവച്ചു തുടങ്ങി. സാരിയിൽ ഇപ്പോൾ പല നായികമാരെയും വെല്ലുന്ന ലുക്കിലാണ് മാളവികയെ കാണാൻ സാധിക്കുന്നത്. നീല നിറത്തിലെ സാരി ധരിച്ച് ആരാധകർ നോക്കി നിന്ന് പോകുന്ന ലുക്കിൽ ഒരു കിടിലം ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ് മാളവിക ഇപ്പോൾ. ജിഷ്ണു മുരളി എടുത്ത ചിത്രങ്ങളിൽ അഞ്ജലി ഡിബിൻ കോസ്റ്റിയൂം ഡിസൈനർ ചെയ്ത ഡിസൈനിംഗിലുള്ള സാരിയാണ് മാളവിക ധരിച്ചിരിക്കുന്നത്.