‘പ്രായത്തെ ഇങ്ങനെ അപമാനിക്കാതെ മനുഷ്യ!! യുവാക്കളെ വെല്ലുന്ന ലുക്കിൽ മമ്മൂട്ടി..’ – ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

അഭിനയത്തോടൊപ്പം തന്നെ മലയാളികൾ എപ്പോഴും നടൻ മമ്മൂട്ടിയെ കുറിച്ച് പറയുന്ന ഒരു കാര്യമാണ് സൗന്ദര്യം. എഴുപത്തിയൊന്ന് വയസ്സ് പൂർത്തിയായ മമ്മൂട്ടി ഇന്നും ഇത്രയും സുന്ദരനായി, ചെറുപ്പക്കാരനെ പോലെ ഇരിക്കുന്നുവെന്ന സത്യം ഒരു മലയാളികൾക്കും അറിയാത്ത രഹസ്യമാണ്. പണ്ട് മുതൽക്ക് തന്നെ മമ്മൂട്ടി തന്റെ ശരീരസൗന്ദര്യം ശ്രദ്ധിക്കുന്ന ഒരാളാണ്. അതുകൊണ്ട് തന്നെയാണ് ഈ പ്രായത്തിലും ഈ ലുക്കിൽ നിൽക്കുന്നത്.

ഒപ്പം വന്നവരും ഒരുമിച്ച് അഭിനയിച്ചവരുമൊക്കെ മമ്മൂട്ടിക്കൊപ്പം ലുക്കിന്റെ കാര്യത്തിൽ പിടിച്ചുനിൽക്കാൻ പറ്റാതെ തോറ്റു പോയിട്ടുണ്ട്. ഇപ്പോഴാണെങ്കിൽ ന്യൂ ജനറേഷൻ നായകന്മാരെ പോലും വെല്ലുന്ന രീതിയിലാണ് മമ്മൂട്ടി ലുക്ക് കൊണ്ടുപോകുന്നത്. ഈ ജനറേഷനിലെ ചുള്ളനായ ദുൽഖർ പോലും മമ്മൂട്ടിയുടെ മുന്നിൽ ഒന്നുമല്ല എന്നതാണ് സത്യം. അതൊരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് മമ്മൂട്ടി.

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ മമ്മൂട്ടി പങ്കുവച്ച ചിത്രങ്ങളാണ് മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നത്. വെള്ള കൂർത്ത ധരിച്ച് കാലിന് മുകളിൽ കാലും വച്ചിരിക്കുന്ന മമ്മൂട്ടിയുടെ ഫോട്ടോ കണ്ടാൽ അറിയാതെ ഒന്ന് നോക്കി നിന്ന് പോകും. ഈ പ്രായത്തിലും എന്തൊരു ലുക്കാണെന്ന് ചിന്തിച്ചുപോകും. ആരാധകരിൽ പലരും മമ്മൂട്ടിയുടെ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തു കഴിഞ്ഞു.

‘പ്രായത്തെ ഇങ്ങനെ അപമാനിക്കാതെ മനുഷ്യ’ എന്ന് മമ്മൂട്ടിയുടെ ഒരു ആരാധകൻ ഇട്ട കമന്റ് തന്നെ കടം എടുക്കേണ്ടി വരും. താരങ്ങളായ മാളവിക മേനോൻ, ആൻ അഗസ്റ്റിൻ, നിഖില വിമൽ, കവിത നായർ, ദുർഗ കൃഷ്ണ, മാളവിക നായർ, അനുമോൾ, ലുക്മാൻ അവറാൻ, സരിത ജയസൂര്യ, ശ്രീജേഷ് പി.ആർ(ഹോക്കി താരം), സർജനോ ഖാലിദ്, മുന്ന സൈമൺ, ഫർഹാൻ ഫാസിൽ, മണികണ്ഠൻ ആചാര്യ എന്നിങ്ങനെ മലയാള സിനിമ മേഖലയിൽ താരങ്ങളെല്ലാം കമന്റ് ബോക്സിൽ അഭിപ്രായം പങ്കുവച്ചു.