‘അമ്പോ സാരി ഉടുത്തപ്പോൾ ആളാകെ മാറിയല്ലോ! കറുപ്പിൽ അഴകിയായി നടി മമിത ബൈജു..’ – ഫോട്ടോസ് വൈറൽ

2017 മുതൽ സിനിമയിൽ സജീവമായി നിൽക്കുന്ന ഒരു താരമാണ് നടി മമിത ബൈജു. പതിനാറാം വയസ്സിൽ ബാലതാര റോളിൽ അഭിനയിച്ച് തുടങ്ങിയ മമിത വളരെ പെട്ടന്ന് തന്നെ പ്രധാന വേഷങ്ങളിലേക്ക് എത്തി. സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിലാണ് മമിത ആദ്യമായി അഭിനയിക്കുന്നത്. ചെറിയ വേഷമാണ് അതിൽ ചെയ്തത്. പിന്നീട് നിരവധി സിനിമകളിൽ മമിത നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച് മുന്നേറി.

2021-ൽ പുറത്തിറങ്ങിയ ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിലൂടെയാണ് മമിത കൂടുതൽ ജനശ്രദ്ധ നേടിയെടുക്കുന്നത്. അതെ വർഷം തന്നെ ‘ഖോ ഖോ’ എന്ന ചിത്രത്തിൽ രജീഷ വിജയനൊപ്പം വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം അവതരിപ്പിക്കുകയും ചെയ്തു. പിന്നീട് സൂപ്പർ ശരണ്യയിലൂടെ ഒരുപാട് ആരാധകരെയും മമിത സ്വന്തമാക്കുകയും സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

ഈ വർഷമിറങ്ങിയ പ്രണയവിലാസം, രാമചന്ദ്ര ബോസ് ആൻഡ് കോ തുടങ്ങിയ സിനിമകളാണ് മമിതയുടെ അവസാനമായി ഇറങ്ങിയത്. സൂപ്പർ ശരണ്യയുടെ സംവിധായകനായ ഗിരീഷ് എഡിയുടെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തിലാണ് മമിത ഇനി അഭിനയിക്കാൻ ഒരുങ്ങുന്നത്. സമൂഹ മാധ്യമങ്ങളിലും വളരെ സജീവമായി നിൽക്കുന്ന ഒരാളാണ് മമിത ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്.

ഇപ്പോഴിതാ കറുപ്പ് സാരിയിലുള്ള മമിതയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് വൈറലാവുന്നത്. പ്ലാൻ ബി ആക്ഷൻസിന് വേണ്ടി ജിബിൻ ആർട്ടിസ്റ്റ് എടുത്ത ചിത്രങ്ങളിൽ സാരിയിൽ അതിസുന്ദരിയായ കാണപ്പെടുന്നു. ജോബിന വിൻസെന്റിന്റെ സ്റ്റൈലിങ്ങിൽ അമൽ അജിത്കുമാറാണ് മമിതയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. റൂഹ് ബ്രൈഡൽസിന്റെ സാരിയാണ് മമിത ധരിച്ചിരിക്കുന്നത്. സാരി ഉടുത്തപ്പോൾ ആളാകെ മാറിപ്പോയെന്ന് ആരാധകർ പറഞ്ഞു.